കൊല്ലം
സ്വാതന്ത്ര്യത്തിന്റെ 75–--ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹർഘർ തിരംഗ പരിപാടിയോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തുന്നിയ ദേശീയപതാക കലക്ടർ അഫ്സാന പർവീൺ കൊല്ലം സെവൻത് കേരള എൻസിസി ബറ്റാലിയൻ പ്രതിനിധികൾക്കു കൈമാറി. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺമാരായ സുജാത രതികുമാർ, സിന്ധു വിജയൻ എന്നിവർ കലക്ടർക്കു കൈമാറിയ പതാക സുബേദാർ ഗിരീഷ് ചന്ദ്, ഹവിൽദാർ ജെ അനിൽകുമാർ എന്നിവർ ഏറ്റുവാങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..