08 May Wednesday

വിവിധ ആരോഗ്യ സ്ഥാപനങ്ങളുടെ ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022
പാലക്കാട്
ജില്ലയിൽ നിർമാണം പൂർത്തീകരിച്ച വിവിധ ആരോഗ്യ സ്ഥാപനങ്ങളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് ശനിയാഴ്ച നിർവഹിക്കും. രാവിലെ ഒമ്പതിന് തിരുമിറ്റക്കോട് പ്രാഥമികാരോഗ്യകേന്ദ്രം, 10.30ന് ഷൊർണൂർ ഐക്കോൺസ്, പകൽ 12ന് പാലക്കാട് ഗവ. വനിതാ -ശിശു ആശുപത്രിയിലെ ചിൽഡ്രൻസ് പാർക്ക് എന്നിവ ഉദ്ഘാടനം ചെയ്യും.
പകൽ 12.30ന് വടവന്നൂർ കുടുംബാരോഗ്യ കേന്ദ്രം, അകത്തേത്തറ കുടുംബാരോഗ്യ കേന്ദ്രം, ചെമ്മണാംപതി ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, പനങ്ങാട്ടിരി ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, കണ്ണമ്പ്ര ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, പട്ടോല ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, അബ്ബന്നൂർ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, ചീരക്കടവ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, നെന്മേനി ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, പുന്നപ്പാടം ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, എരിമയൂർ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രം (ലാബ്), ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രം (ലാബ്) എന്നിവ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. 
പകൽ മൂന്നിന് മലമ്പുഴ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് മന്ത്രി കഞ്ചിക്കോട് അഹല്യ എസ്ഒഎസ് മോഡൽ ഹോം സന്ദർശിക്കും. 
വൈകിട്ട് 5.30ന് ആലത്തൂർ താലൂക്ക് ആശുപത്രിയിലെ പുതിയ ഡയാലിസിസ്‌ യൂണിറ്റും ഇസിആർപി യൂണിറ്റും  ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top