27 April Saturday

വിദ്യാർഥി വിരുദ്ധതക്കെതിരെ ‘മാസ്‌ ഇ- മെയിൽ’

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020
 
മലപ്പുറം
ജൂലൈ ആറിന് പുറത്തിറക്കിയ യുജിസി മാർഗനിർദേശങ്ങളിലെ വിദ്യാർഥിവിരുദ്ധ നിലപാടുകൾക്കെതിരെ എസ്എഫ്ഐ പ്രതിഷേധം. കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പ് മന്ത്രിക്ക് ഇ-മെയിൽ അയച്ചാണ്‌ വിദ്യാർഥികൾ പ്രതിഷേധിച്ചത്‌. ജില്ലയിലെ മുഴുവൻ യൂണിറ്റ് കേന്ദ്രങ്ങളിൽനിന്ന്‌‌ 5000 മെയിലുകൾ അയച്ചു. ജില്ലാതല ഉദ്ഘാടനം സെക്രട്ടറി കെ എ സക്കീർ മലപ്പുറത്ത് നിർവഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി വൈ ഹരികൃഷ്ണപാൽ, അഹിജിത് വിജയൻ, ജില്ലാ കമ്മിറ്റിയംഗം എ ഗോപിക എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top