27 April Saturday
വില്‍പ്പന 93 കേന്ദ്രങ്ങളില്‍

കണ്‍സ്യൂമര്‍ഫെഡ് 
ഓണച്ചന്ത 29ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

 പത്തനംതിട്ട

സബ്സിഡി നിരക്കിൽ അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്ന കൺസ്യൂമർഫെഡ്  ഓണച്ചന്ത 29ന് തുടങ്ങും. ജില്ലയിൽ 93 കേന്ദ്രങ്ങളിലാണ് ചന്തകൾ പ്രവർത്തിക്കുക. പതിമൂന്ന് അവശ്യ  സാധനങ്ങൾ ഓരോ കാർഡുടമയ്ക്കും  ലഭിക്കും. പൊതുവിപണിയിലേതിനേക്കാള്‍ മുപ്പത് ശതമാനം വരെ വിലക്കിഴിവിലാണ് സാധനങ്ങള്‍ ലഭിക്കുക. 
കുത്തരി(24 രൂപ) , ജയ അരി(25 രുപ) ,കുറുവ  (25 ) 5 കിലോ വീതം,  പച്ചരി(  2 കിലോ),  പഞ്ചസാര( 1 കിലോ) , ചെറുപയർ (, 500 ​ഗ്രാം) , വൻകടല (, 500​ഗ്രാം), ഉഴുന്ന് (66 രൂപ, 500​ഗ്രാം) , വൻപയർ(, 500​ഗ്രാം) ,തുവര പരിപ്പ് ( 500​ഗ്രാം) ,മുളക്(​ഗുണ്ടൂര്‍ , 500 ​ഗ്രാം)  മല്ലി(, 500​ഗ്രാം) ,  വെളിച്ചെണ്ണ( 500 മില്ലി ലിറ്റര്‍)  എന്നിവയാണ് സബ്സിഡി നിരക്കിൽ നൽകുക. സപ്ലൈകോയുടെ 13 വിൽപ്പനശാലകളിലൂടെയും  തെരഞ്ഞെടുത്ത സഹകരണ സംഘങ്ങളുടെ ഓണച്ചന്തകളിലൂടെയുമാണ് വിൽപ്പന നടത്തുക.   .രാവിലെ 10 മുതൽ വൈകിട്ട് ഏഴു വരെയാണ് ഓണച്ചന്ത പ്രവർത്തിക്കുക.  ഇതിന് വേണ്ട സജ്ജീകരണങ്ങൾ അതിവേ​ഗം നടന്നു വരുന്നു. 
കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ചന്തകളാണ്   ഇത്തവണ കൺസ്യൂമർഫെഡിന് നേതൃത്വത്തിൽ ജില്ലയിൽ ആരംഭിക്കുന്നത്. .മറ്റു നിത്യോപയോഗ സാധനങ്ങളും പൊതുവിപണിയിലേതിനെക്കാൾ കുറഞ്ഞ നിരക്കിൽ കൺസ്യൂമർഫെഡ് വില്‍പ്പനശാലകളിലൂടെ   ലഭിക്കും.  
സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ അവശ്യ  സാധനങ്ങൾ ലഭ്യമാക്കുകയെന്ന സർക്കാർ പ്രഖ്യാപിത നയമാണ് ഇതിലൂടെ നടപ്പാകുന്നത്. ഓണക്കാലത്തും പൊതുവിപണിയില്‍ വിലക്കയറ്റത്തിനിടയാക്കാത്ത വിധത്തലാണ്  സപപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് സഹകരണ സ്ഥാപനങ്ങള്‍ വഴി  സര്‍ക്കാര്‍  ഇടപെടുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top