26 April Friday
കർഷക വിരുദ്ധ നയം

കേന്ദ്രത്തിന്‌ കര്‍ഷകസംഘം ഇ മെയില്‍ നിവേദനം

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

തൃശൂർ

കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കിസാൻസഭ ഉന്നയിക്കുന്ന ബദൽ മുദ്രാവാക്യങ്ങളുൾപ്പെടുന്ന നിവേദനവുമായി പ്രധാനമന്ത്രി, പ്രസിഡന്റ്, കേന്ദ്ര കൃഷിമന്ത്രി എന്നിവർക്ക് ഇ–-മെയിൽ അയച്ചു. ജില്ലയിലെ രണ്ടായിരത്തോളം കർഷകസംഘം യൂണിറ്റുകളാണ്‌ ഇ–-മെയിൽ അയച്ചത്‌. കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ ഓർഡിനൻസ്‌ പിൻവലിക്കുക, അവശ്യ വസ്‌തു നിയമ ഭേദഗതികളിലൂടെ വിദേശ നിക്ഷേപവും കോർപറേറ്റ്‌ കൃഷിയും കൊണ്ടുവരുന്നതിനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ്‌  ആയിരക്കണക്കിന് കൃഷിക്കാർ  ഇ–-മെയിൽ സന്ദേശം അയച്ചത്‌. 

വെള്ളാങ്കല്ലൂരിൽ കർഷക സംഘം ജില്ലാ സെക്രട്ടറി പി കെ ഡേവിസും മുളങ്കുന്നത്തുകാവിൽ ജില്ലാ ട്രഷറർ എ എസ്‌ കുട്ടിയും  ഇ–-മെയിൽ സന്ദേശം അയച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം എം അവറാച്ചൻ മാറ്റാംപുറത്തും  കെ വി സജു ഒല്ലൂരിലും കെ എച്ച്‌ കയ്യുമ്മു ഒരുമനയൂരിലും ജില്ലാ ജോ. സെക്രട്ടറിമാരായ കെ രവീന്ദ്രൻ വടൂക്കരയിലും  സെബി ജോസഫ്‌ പാറളത്തും ജില്ലാ വൈസ്‌ പ്രസിഡന്റുമാരായ അമ്പാടി വേണു മേത്തലയിലും ടി എ രാമകൃഷ്‌ണൻ മറ്റത്തൂരും ഇ–-മെയിൽ സന്ദേശം അയച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ എക്സിക്യൂട്ടീവ്‌ അംഗങ്ങളായ എം എൻ സത്യൻ കുന്നംകുളത്തും  പി എ ബാബു എളനാടും  ടി ജി ശങ്കരനാരായണൻ പുല്ലൂരും ഹാരീസ്‌ബാബു നാട്ടികയിലും ഗീത ഗോപി  ഒളരിയിലും ടി കെ സുലേഖ കോലഴിയിലും  ഉദ്‌ഘാടനം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top