26 April Friday

ഫോട്ടോഗ്രഫി പുരസ്കാരം 
വിഘ്നേഷിന്

സ്വന്തം ലേഖകൻUpdated: Sunday Oct 10, 2021
പാറശാല 
സംസ്ഥാന സർക്കാരി​ന്റെ വനം -വന്യജീവി ഫോട്ടോഗ്രഫി അവാർഡ് പാറശാലയിലെ വിഘ്നേഷ് ബി ശിവന്. വനംവന്യ ജീവി വാരാഘോഷത്തോട്‌ അനുബന്ധിച്ചായിരുന്നു മത്സരം. 
പാറശാല ഗ്രാമം ശ്രീയിൽ റിട്ട. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ ശിവകുമാറി​ന്റെയും ബീനു ശിവകുമാറി​ന്റെയും മകനാണ് വിഘ്നേഷ്. സഹോദരൻ വൈശാഖ് ദുബായിൽ എൻജിനിയറാണ്.  
സൈല​ന്റ് വാലിയിൽനിന്ന്‌ പാറക്കെട്ടുകൾക്കിടയിലൂടെ അരുവി കടന്ന് വനത്തിലേക്ക് കടക്കുന്ന ആനയുടെ ചിത്രമാണ് അവാർഡിന്‌ അർഹമായത്. രണ്ടു മണിക്കൂറോളം പാറക്കെട്ടുകൾക്കിടയിലെ കയത്തിൽ കുരുങ്ങിയശേഷമാണ് ആന മറുകരയിലെത്തിയതെന്ന് വിഘ്നേഷ് പറഞ്ഞു. ഈ സമയമാണ് ചിത്രം പകർത്തിയത്. 
ബിഎസ്‌സി ബോട്ടണി ബിരുദധാരിയായ വിഘ്നേഷിന് ആറാം ക്ലാസ് മുതലാണ് ഫോട്ടോ​ഗ്രഫിയിൽ കമ്പം തുടങ്ങിയത്. 
വിവിധ കാലയളവിലായി വയനാട്, നെല്ലിയാമ്പതി, സൈല​ന്റ് വാലി, ചിന്നാർ, അഗസ്ത്യമല, മറയൂർ, പെരിയാർ, ഇരവികുളം മേഖലകൾ സന്ദർശിച്ച് ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top