26 April Friday

ബിലാത്തികുളം നവീകരണം: രണ്ടാം ഘട്ടത്തിന് 60 ലക്ഷം

സ്വന്തം ലേഖകൻUpdated: Thursday Feb 9, 2023

ബിലാത്തികുളം

 

 

വെസ്റ്റ്ഹിൽ

പുരാതനമായ ബിലാത്തികുളം നവീകരണത്തിന് രണ്ടാം ഘട്ടമായി 60 ലക്ഷം രൂപ കൂടി അനുവദിച്ചു. എ പ്രദീപ്കുമാർ എംഎൽഎയുടെ കാലത്ത് ആരംഭിച്ച നവീകരണപ്രവൃത്തി പൂർത്തിയായി വരികയാണ്. രണ്ടാം ഘട്ട പ്രവൃത്തിക്കാണ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽനിന്ന് 60 ലക്ഷം രൂപ അനുവദിച്ചത്. 2022–--23 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി മൈനർ ഇറിഗേഷൻ വകുപ്പ് തയ്യാറാക്കിയ വിശദമായ എസ്റ്റിമേറ്റ് അംഗീകരിച്ചു. മൈനർ ഇറിഗേഷൻ വകുപ്പിന് തന്നെയാണ് നിർവഹണചുമതല. സാങ്കേതിക അനുമതിയും ഇ ടെൻഡർ നടപടിയും പൂർത്തിയായാൽ പ്രവൃത്തി ആരംഭിക്കും. 

പുരാതനരീതിയിൽ മാറ്റം വരുത്താതെയാണ് ഒന്നാംഘട്ട നിർമാണപ്രവൃത്തികൾ നടന്നുവരുന്നത്. നിലവിൽ കുളത്തിന്റെ രണ്ടുഭാഗങ്ങളാണ് ചെങ്കല്ലുകളും കരിങ്കല്ലും ഉപയോഗിച്ച് പുനർനിർമിക്കുന്നത്. ബാക്കിയുള്ള രണ്ടുഭാഗങ്ങൾ രണ്ടാം ഘട്ടത്തിൽ പൂർത്തിയാവും. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കുളത്തിനുചുറ്റും പോസ്റ്റുകൾ സ്ഥാപിച്ച് തെരുവുവിളക്കുകൾ കത്തിക്കും. ടൈൽവിരിച്ച് നടപ്പാതയും കൈവരികളും നിർമിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top