27 April Saturday
12ന് തൊഴിലുറപ്പ് തൊഴിലാളികളുടെ ആദായ നികുതി ഓഫീസ് മാർച്ച്

പ്രചാരണ ജാഥക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

എൻആർഇജി വടക്കൻ മേഖലാ ജാഥ സിപിഐ എം നാദാപുരം ഏരിയ സെക്രട്ടറി പി പി ചാത്തു ജാഥ ലീഡറും എൻആർഇജി ജില്ലാ പ്രസിഡന്റുമായ എം ലക്ഷ്മിക്ക് പതാക കൈമാറി ഉദ്ഘാടനംചെയ്യുന്നു

കോഴിക്കോട്‌
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ തൊഴിലുറപ്പ്‌ തൊഴിലാളികൾ നടത്തുന്ന പ്രചാരണ ജാഥ തുടങ്ങി. ജില്ലാ സെക്രട്ടറി കെ ചന്ദ്രൻ നയിക്കുന്ന  തെക്കൻ മേഖലാ ജാഥ  കുന്നമംഗലത്തും ജില്ലാ പ്രസിഡന്റ്‌ എം ലക്ഷ്മി നയിക്കുന്ന വടക്കൻ മേഖലാ ജാഥ പാറക്കടവിൽനിന്നുമാണ്‌  പര്യടനം തുടങ്ങിയത്‌. ജാഥ ഏഴിന്‌ സമാപിക്കും. 
തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക,  കേന്ദ്ര സർക്കാരിന്റെ നിയമ വിരുദ്ധ ഉത്തരവുകൾ പിൻവലിക്കുക, തൊഴിൽദിനം 200 ആക്കുക, കൃഷിയും ക്ഷീരവികസനവും പദ്ധതിയിലുൾപ്പെടുത്തുക, നഗര തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക, കൂലി 600 രൂപയാക്കുക എന്നീ ആവശ്യങ്ങളുയർത്തി  12ന് നടത്തുന്ന ആദായ നികുതി ഓഫീസ് മാർച്ചിന്റെ പ്രചാരണാർഥമാണ്‌  ജാഥ. 
കുന്നമംഗലത്ത് ജില്ലാ വൈസ് പ്രസിഡന്റ് ടി വിശ്വനാഥൻ ഉദ്ഘാടനംചെയ്തു.  പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ അധ്യക്ഷനായി. ടി കെ സുഭാഷിണി സംസാരിച്ചു. കെ സുരേഷ് ബാബു സ്വാഗതവും കനകവല്ലി നന്ദിയും പറഞ്ഞു.
വിവിധ കേന്ദ്രങ്ങളിൽ ലീഡർ കെ ചന്ദ്രൻ, ഡെപ്യൂട്ടി ലീഡർ ടി കെ സുജാത, സി കെ പ്രതീഷ്‌, വി ബാബു, എം കെ അനിൽകുമാർ, ടി റസീന, എം എം സുധീഷ്‌ കുമാർ  എന്നിവർ സംസാരിച്ചു. 
വ്യാഴം രാവിലെ ഒമ്പതിന്‌ ഏകരൂലിൽനിന്നുതുടങ്ങി വട്ടോളി ബസാർ (9.45), പുത്തൂർവട്ടം (10.30), കൂട്ടാലിട (11.15), കൂരാച്ചുണ്ട്‌ (12), നടുവണ്ണൂർ (മൂന്ന്‌), ഉള്ളിയേരി (3.45) എന്നിവിടങ്ങളിലെ പര്യടനശേഷം വൈകിട്ട്‌ 4.30ന്‌ അത്തോളിയിൽ സമാപിക്കും.  
വടക്കൻ മേഖലാ ജാഥ പാറക്കടവിൽ സിപിഐ എം ഏരിയാ സെക്രട്ടറി പി പി ചാത്തു  ഉദ്ഘാടനംചെയ്തു. ടി വി സജിനി അധ്യക്ഷയായി. പാറയിടുക്കിൽ കുമാരൻ സ്വാഗതം പറഞ്ഞു.  വിവിധ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ എം ലക്ഷ്‌മി, ഉപ ലീഡർ പി ശ്രീധരൻ, പൈലറ്റ് ജീവാനന്ദൻ, മാനേജർ കെ വി കുഞ്ഞിക്കണ്ണൻ, സി ടി ബിന്ദു, കെ രവീന്ദ്രൻ, വി പി സുജ, ശ്രീജയ, എം കെ സന്തോഷ് എന്നിവർ സംസാരിച്ചു.
വ്യാഴം രാവിലെ 9.30 ന്‌ മേപ്പയൂരിൽനിന്നുതുടങ്ങി കൽപ്പത്തൂർ (10.15), ചെറുവണ്ണൂർ (11),  പേരാമ്പ്ര 11.45, മുളിയങ്ങൽ 12.30, കായണ്ണ ബസാർ 2.30, ചക്കിട്ടപാറ 3.15, കൂത്താളി (നാല്‌) പര്യടന ശേഷം  4.30ന്‌  കടിയങ്ങാട്‌ സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top