26 April Friday

കെഎസ്‌ടിഎ 
കലാജാഥ നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
കാഞ്ഞങ്ങാട്‌
കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌  ജില്ലാ കലാവേദിയൊരുക്കുന്ന  കലാജാഥ ചൊവ്വാഴ്ച  പര്യടനം തുടങ്ങും.  വൈകിട്ട് നാലിന് മടിക്കൈ ബങ്കളത്ത്‌ രജിതാ മധു ഉദ്‌ഘാടനം ചെയ്യും . ബുധനും വ്യാഴവും ജില്ലയിലാകെ പര്യടനം നടത്തുന്ന ജാഥ ഒമ്പതിന് വൈകിട്ട് 4.30ന് കാലിക്കടവിൽ സമാപിക്കും.   സുരേഷ് ബാബു ശ്രീസ്ഥ, രവി ഏഴോം എന്നിവരാണ് കലാജാഥ ഒരുക്കിയത്.
ബങ്കളത്ത് സംഘാടകസമിതി രൂപീകരണയോഗം  ജില്ലാ സെക്രട്ടറി പി ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു .കെ എം വിനോദ് അധ്യക്ഷനായി. കെ പ്രഭാകരൻ, പി മോഹനൻ, വി കെ ഉണ്ണികൃഷ്ണൻ, പി നാരായണൻ , എ വിധു ബാല, വി കുട്ട്യൻ,   കെ രാധ,  കെ വി രാജേഷ്,  പി പി ബാബുരാജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ കെ പ്രഭാകരൻ (ചെയർമാൻ ),  പി മോഹനൻ (കൺവീനർ). 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top