26 April Friday
ഓൺലൈൻ പഠന സൗകര്യം

പലിശരഹിത വായ്പയുമായി അയൽക്കൂട്ടം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021
 
പോർക്കുളം
ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്കായി കുടുംബശ്രീ അയൽക്കൂട്ടം പലിശരഹിത വായ്പ നൽകുന്ന പദ്ധതിക്ക്‌ പോർക്കുളം പഞ്ചായത്തിൽ തുടക്കമായി. യുപി സ്കൂളിന് സമീപം ലാവണ്യ അയൽക്കൂട്ടമാണ് പദ്ധതിക്ക് തുടക്കമിട്ടത്. പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിന് കീഴിലുള്ള 155 അയൽക്കൂട്ടങ്ങളിലെ അംഗങ്ങളുടെ മക്കൾക്കായാണ്‌ വായ്പാ പദ്ധതി. ആവശ്യക്കാർക്ക് ഫോൺ വാങ്ങാൻ 7500 രൂപ പലിശ രഹിത വായ്‌പ നൽകും. ഒരു വർഷമാണ് തിരിച്ചടവ്‌ കാലാവധി. പിന്നോക്ക വികസന കോർപറേഷനിൽ നിന്നും 2.5 കോടിയിലധികം രൂപ  വായ്പയെടുത്ത് വിവിധ പദ്ധതികളാണ് പഞ്ചായത്തിൽ അയൽക്കൂട്ടങ്ങൾ മുഖേന നടപ്പാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി കുടുംബശ്രീ മാട്രിമോണി ആരംഭിച്ച പോർക്കുളം പഞ്ചായത്ത് കുടുംബശ്രീ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വനിതാ കാറ്ററിങ്‌, ഷീ ലോഡ്ജ് അടക്കം നിരവധി പുതുപരീക്ഷണങ്ങൾ നടത്തി വിജയം കണ്ടു. പഞ്ചായത്തംഗം സുധന്യ സുനില്‍കുമാര്‍ ചെക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ ശ്രീജ മണികണ്ഠന്‍ അധ്യക്ഷയായി. ബ്ലോക്ക്  പ്രസിഡന്റ് അഡ്വ. കെ രാമകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ജിഷ ശശി, പഞ്ചായത്തംഗം സിന്ധു ബാലന്‍, എംകെഎം യുപി സ്കൂള്‍ പ്രധാനാധ്യാപിക പി എസ് ഷീല എന്നിവർ സംസാരിച്ചു. ലൗലി ജോളി സ്വാഗതവും ഇ എ ഷൈലജ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top