26 April Friday

ചെങ്കൊടി പാറുന്നുണ്ട്‌ -പുന്നപ്രയിൽ

വി പ്രതാപ്‌Updated: Thursday Dec 3, 2020

പുന്നപ്ര ഡിവിഷന്‍ സ്ഥാനാര്‍ഥി ഗീതാബാബു വോട്ട് അഭ്യര്‍ഥിക്കുന്നു

അമ്പലപ്പുഴ
ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷനിൽ കാൽനൂറ്റാണ്ടിന്റെ ഇടതുമുന്നേറ്റം തുടരാൻ ഗീതാ ബാബു. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ എൽഡിഎഫിന്റെ രാഷ്‌ട്രീയ അടിത്തറ കൂടുതൽ ശക്തം. 
സിപിഐ എം പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി അംഗം, എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ ജോയിന്റ്‌ സെക്രട്ടറി, മൂന്നു തവണ പുന്നപ്ര വടക്ക് പഞ്ചായത്തംഗം, ക്ഷേമകാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തുടങ്ങിയ നിലയിൽ ഗീതയ്‌ക്ക്‌ പൊതുസ്വീകാര്യതയുണ്ട്‌. 
53 വാർഡുകൾ ഉൾപ്പെട്ടതാണ്‌ ഡിവിഷൻ. പുന്നപ്ര തെക്ക്‌,  വടക്ക്‌ പഞ്ചായത്തുകൾ പൂർണമായും കൈനകരി 14, ചമ്പക്കുളം 12, 13,  നെടുമുടി ഒന്ന്‌, അഞ്ച്‌, 15  വാർഡുകൾ ഉൾപ്പെട്ടതാണ്‌ ഡിവിഷൻ.  ഇതിൽ ചമ്പക്കുളം ഒഴികെയുള്ള പഞ്ചായത്തുകൾ എൽഡിഎഫിനാണ്‌. 
അമ്പലപ്പുഴ ബ്ലോക്ക്‌ ഇടതു മുന്നണിക്കും ചമ്പക്കുളം യുഡിഎഫിനുമാണ്‌.  സർക്കാരും ജില്ലാ പഞ്ചായത്തും കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളാണ് ഡിവിഷനിൽ നടപ്പാക്കിയത്. പഴയ നടക്കാവ് റോഡ്, തീരദേശ ഹൈവേ,  മുണ്ടക്കൽ, ചമ്പക്കുളം പാലങ്ങൾ, വൈശ്യംഭാഗം–ചമ്പക്കുളം റോഡ്, കൊച്ചുപൊഴി, വാവക്കാട്ടു പൊഴി പാലങ്ങൾ, ഹൈടെക്‌‌ സ്‌കൂളുകൾ തുടങ്ങി ഒട്ടനവധി വികസന പ്രവർത്തനങ്ങളാണ്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ജി വേണുഗോപാലിന്റെ  ഡിവിഷനിൽ എൽഡി എഫ്‌‌  മുന്നേറ്റത്തിന് ഊർജമാകുന്നത്‌.  
യുഡിഎഫിലെ പടലപ്പിണക്കവും കോൺഗ്രസ് ഗ്രൂപ്പുപോരും മൂലം  മൂന്ന് പേരാണ്‌ പത്രിക നൽകിയത്‌. ഇതിൽ രണ്ടു പേരെ പിൻമാറ്റിയാണ്‌ കുക്കു ഉൻമേഷ് സ്ഥാനാർഥിയായത്. എൻഡിഎയുടെ ആശാ രുദ്രാണി പ്രചാരണ രംഗത്ത് സജീവമല്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top