26 April Friday
ചിഹ്നം അനുവദിച്ചതിൽ അമർഷം

പ്രചാരണത്തിനിറങ്ങാതെ കോൺഗ്രസ്‌ നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020
കൊട്ടാരക്കര
നെടുവത്തൂരിൽ യുഡിഎഫിന്റെ‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽനിന്നും വിട്ടുനിന്ന്‌ പ്രമുഖ കോൺഗ്രസ്‌ നേതാക്കൾ.  പഞ്ചായത്ത് യുഡിഎഫ് കൺവൻഷനിൽ നേതാക്കൾ പങ്കെടുത്തില്ല. പാർടി ചിഹ്നം അനുവദിക്കുന്നതിൽ കോൺഗ്രസ് പ്രാദേശിക നേതൃത്വത്തെ അവഗണിച്ച ഡിസിസി പ്രസിഡന്റിന്റെ നടപടിയിൽ അതൃപ്തിയുള്ളവരാണ് വിട്ടുനിൽക്കുന്നത്. കെപിസിസി വൈസ്‌ പ്രസിഡന്റ്‌ എഴുകോൺ നാരായണൻ, നടുക്കുന്നിൽ വിജയൻ, ബി രാജേന്ദ്രൻ നായർ, ശിവകുമാർ, മോഹൻ ജി നായർ, സുപ്രസേനൻ, ചാലൂക്കോണം അനിൽകുമാർ, സുചികുമാർ എന്നിവരാണ് തുറന്ന പോരിലുള്ളത്‌‌.  
പ്രാദേശിക നേതൃത്വം നിശ്ചയിച്ച സ്ഥാനാർഥികൾക്കെതിരെ വിമതരായി എത്തിയവർക്കാണ്‌ ഡിസിസി പ്രസിഡന്റ്‌ ചിഹ്നം അനുവദിച്ചതെന്ന്‌‌ നേതാക്കൾ പറയുന്നു‌. ആനക്കോട്ടൂർ പതിനാലാം വാർഡിലെ മോഹൻ ജി നായർ, പിണറ്റിൽമുകൾ വാർഡിൽ സത്യഭാമ എന്നിവർക്ക്‌ ഡിസിസി പ്രസിഡന്റ്‌ ചിഹ്നം നിഷേധിച്ച്‌ പകരം  കെപിസിസി നിർവാഹകസമിതി അംഗം എൻ ജയചന്ദ്രൻ, വി ഗോപകുമാർ എന്നിവർക്ക്‌ നൽകി.  ഇവർ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 10 വാർഡുകളിലും കോൺഗ്രസിനെതിരെ സ്ഥാനാർഥികളെ നിർത്തി പരസ്യമായി പ്രചരണം നടത്തിയവരാണെന്നാണ്‌ ആക്ഷേപം.  പാർലമെന്റ്‌, നിയമസഭാ തെരഞ്ഞെടുപ്പുകളിലും വിമതരായി പ്രവർത്തിച്ചു. ചാത്തന്നൂരിൽ സ്ഥിരതാമസക്കാരനായ ജയചന്ദ്രൻ ഇവിടെ മത്സരിക്കുന്നതിലും എതിർപ്പുണ്ട്. അഞ്ച്‌ വാർഡ് പ്രസിഡന്റുമാരും പഞ്ചായത്ത്‌ കൺവൻഷനിൽ പങ്കെടുത്തില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top