26 April Friday

ഇരിക്കൂറിൽ ആശങ്ക ഒഴിയുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020
ഇരിക്കൂർ
കോവിഡ് സാമൂഹിക വ്യാപനഭീതിയെ തുടർന്ന് കർശന നിയന്ത്രണമേർപ്പെടുത്തിയ ഇരിക്കൂർ പഞ്ചായത്തിൽ ആശങ്കയൊഴിയുന്നു. മെയ് മാസത്തിൽ മുംബൈയിൽനിന്ന്‌ തിരിച്ചുവന്ന ഇരിക്കൂർ പട്ടുവം സ്വദേശിയായ വയോധികന്റെ മരണവും ബന്ധുക്കളായ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതുമാണ്‌  നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കാരണമായത്‌.  ഇവർ രോഗവിമുക്തി നേടി  ആശുപത്രിയിൽനിന്ന്‌ തിരികെ വന്നപ്പോൾ നാടൊന്നാകെ ഇവരെ ചേർത്തുപിടിച്ചു. 
കുളിഞ്ഞയിലെ അമ്പത്തൊമ്പതുകാരികണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നതിനിടെ  കോവിഡ് പോസിറ്റീവായതോടെ പെരുവളത്തുപറമ്പ് മേഖല വീണ്ടും അടച്ചുപൂട്ടി. ആശുപത്രിയിൽ അമ്മയ്ക്കൊപ്പം കൂട്ടുനിന്ന മാവേലി സ്റ്റോർ ജീവനക്കാരൻ പോസിറ്റീവായതോടെ സമ്പർക്ക പട്ടികയിൽ ബാങ്കിങ്, വ്യാപാര സ്ഥാപനങ്ങളും  മാവേലി സ്റ്റോർ  ജീവനക്കാരും ഉൾപ്പെട്ടതും സാമൂഹിക വ്യാപന ഭീതിയുണ്ടാക്കി. കഴിഞ്ഞ ദിവസം മാവേലി സ്റ്റോർ ജീവനക്കാരന്റെ ഫലവും നെഗറ്റീവായതോടെയാണ്‌ ആശങ്ക ഒഴിഞ്ഞത്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top