26 April Friday

നിബോധിത പദ്ധതി

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022
കൊല്ലം
പട്ടികജാതി വിഭാഗങ്ങളിലെ എസ്എസ്എൽസി മുതൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഗ്രാമസഭാലിസ്റ്റിൽ ഉൾപ്പെട്ടവർക്ക്‌ മത്സരപരീക്ഷകൾക്ക് പ്രാപ്തരാക്കുന്ന ‘നിബോധിത' പദ്ധതിയിലേക്ക് അപേക്ഷിക്കാം. ജാതി, വരുമാനം, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകൾ, ആധാർ, റേഷൻകാർഡ് എന്നിവ സഹിതമുള്ള അപേക്ഷ 15ന്‌ വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. ഫോമുകൾ ജില്ലാ, ബ്ലോക്ക്, പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും. കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിയിൽ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല. ഫോൺ: 0474 2794996.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top