27 April Saturday

നെൽക്കൃഷിയിറക്കി എൻജിനിയറിങ് വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

കാരുവേലിൽ ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ എൻഎസ്എസ് യൂണിറ്റ്‌ ആറുമുറിക്കടയിലെ പാടത്ത് 
ഞാറുനടുന്നു

എഴുകോൺ
ഞാറ്റുപാട്ടിന്റെ താളത്തിനൊപ്പം ഞാറുനട്ട് എൻജിനിയറിങ് ബിരുദ വിദ്യാർഥികൾ. കാരുവേലിൽ ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ എൻഎസ്എസ് യൂണിറ്റ് 544ന്റെയും 700ന്റെയും നേതൃത്വത്തിലാണ് വിദ്യാർഥികൾ നെൽക്കൃഷിയിറക്കിയത്.  'പൊൻ തിളക്കം' എന്ന പേരിൽ ആറുമുറിക്കടയിലെ പോരേടത്ത് വീട്ടിൽ നിഷിദ അലിയാർകുഞ്ഞിന്റെ രണ്ട് ഏക്കർ പാടത്തിലാണ് കൃഷി ചെയ്യുന്നത്. ഉമ ഇനം വിത്താണ് കൃഷി ചെയ്യുന്നത്. രണ്ടുമാസം മുമ്പാണ് ഞാറിന് വിത്ത് പാകിയത്. ജില്ലാ കൃഷി ഡയറക്ടർ ശ്യാം കുമാർ, കൃഷി അസിസ്റ്റന്റ്‌ റസിയ, ഫീൽഡ് അസിസ്റ്റന്റ്‌ സുവിത, ടികെഎം കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ അശ്വിൻരാജ്, വൈശാഖ്, മെക്കാനിക്കൽ വിഭാഗം എച്ച്ഒഡി റസിഖ്, മെക്കാനിക്കൽ വർക് ഷോപ് അസിസ്റ്റന്റ്‌ ഖാദർകുട്ടി, കർഷക നിഷിദ എന്നിവരുടെ നേതൃത്വത്തിലാണ് ഞാറുനട്ടത്. നൂറിലധികം വളന്റിയർമാർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top