27 April Saturday
കശുവണ്ടിമേഖലയുടെ വികസനം

കാഷ്യൂ കോര്‍പറേഷനില്‍ ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ യോഗം 5ന്

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022
കൊല്ലം
കാഷ്യൂ കോർപറേഷനിലെ വിവിധ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിന് ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗം അഞ്ചിന് വൈകിട്ട് നാലിന്‌ കാഷ്യൂ കോർപറേഷന്റെ ഹെഡ് ഓഫീസിൽ ചേരും. കശുവണ്ടി മേഖല പ്രതിസന്ധി നേരിടുമ്പോഴും തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കിയും അവരുടെ അവകാശങ്ങൾ സംരക്ഷിച്ചുമാണ്‌ കാഷ്യൂ കോർപറേഷൻ മുന്നോട്ടുപോകുന്നത്. ബോണസ്, ഗ്രാറ്റുവിറ്റി, മറ്റാനുകൂല്യങ്ങൾ എന്നിവയെല്ലാം തൊഴിലാളികൾക്ക്‌ കൃത്യമായി നൽകുന്നു. കശുവണ്ടി ദൗർലഭ്യത കാരണം എല്ലാ ദിവസവും തൊഴിൽ നൽകാൻ കഴിയുന്നില്ല എന്നത് മേഖലയിലാകെ നിലനിൽക്കുന്ന പ്രശ്നത്തിന്റെ ഭാഗമാണ്. 2023 മുതൽ 200 ദിവസമെങ്കിലും തൊഴിൽ നൽകുന്നത്‌ സംബന്ധിച്ച് വിശദ റിപ്പോർട്ട്‌ തയ്യാറാക്കാൻ സർക്കാർ തീരുമാനിച്ച പഠന കമ്മിറ്റി ചർച്ചകൾ നടത്തുന്നു.
പ്രതിസന്ധി പരിഹരിക്കുന്നതിന്‌ ട്രേഡ് യൂണിയനുകളും മാനേജ്മെന്റും സർക്കാരും പരിശ്രമിക്കുമ്പോൾ ഒറ്റപ്പെട്ട പ്രശ്നങ്ങൾ ഉയർത്തുന്നത് വ്യവസായത്തിന് ഗുണകരമാകില്ല. ബാങ്കുകളിൽനിന്ന് വായ്പയെടുത്താണ് കശുവണ്ടിവാങ്ങി പ്രോസസിങ്‌ നടത്തുന്നത്. ബാങ്കുകൾ വായ്പ നൽകുന്നതിൽനിന്ന് പിന്തിരിയുന്ന സാഹചര്യം വന്നാൽ കാഷ്യൂ ബോർഡിന്റെയും കാഷ്യൂ കോർപറേഷന്റെയും പ്രവർത്തനങ്ങൾ അവതാളത്തിലാകും. ഇത് മനസ്സിലാക്കി തൊഴിലാളികൾ ട്രേഡ് യൂണിയനുകളുടെ നിർദേശങ്ങളുമായി സഹകരിച്ച് മുന്നോട്ടുപോകണമെന്ന് കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ അഭ്യർഥിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top