08 May Wednesday

കൂട്ടംതെറ്റിയ കുട്ടിയെ 
പൊലീസ്‌ വീട്ടിലെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022
നീലേശ്വരം
കലോത്സവ നഗരിയിൽ ബന്ധുക്കളിൽ നിന്നും കൂട്ടംതെറ്റിയ കുട്ടിക്ക്‌ പൊലീസ്‌ സംഘം തുണയായി. വ്യാഴം ഉച്ചയ്ക്കാണ് കലോത്സവ നഗരിയെ പരിഭ്രാന്തിയിലാക്കി  അഞ്ച്‌ വയസുള്ള കുട്ടി കൂട്ടംതെറ്റിയത്. ബന്ധുവിനൊപ്പം ഭക്ഷണം കഴിഞ്ഞ് കൈ കഴുകുന്നതിനിടെ തിരക്കിൽ പെടുകയായിരുന്നു. ഞാണിക്കടവിൽ നിന്നും ബന്ധുവിനൊപ്പമാണ് കലാപരിപാടി കാണാനെത്തിയത്‌. ചായ്യോത്താണ്‌  ബന്ധുവീട്‌. നിലവിളിക്കുകയായിരുന്നു കുട്ടിയെ സമാധാനിപ്പിച്ച് പൊലിസ് ചായ്യോത്തെ ബന്ധുവീട്ടിലേക്കുള്ള വഴി ചോദിച്ചു മനസ്സിലാക്കി.  പിന്നീട്‌ ബന്ധുക്കളെ ഏൽപ്പിച്ചു. പൊലീസ്‌ സംഘത്തിൽ നീലേശ്വരം സ്റ്റേഷനിലെ എഎസ്ഐ മഹേന്ദ്രൻ, എൻ കുഞ്ഞബ്ദുള്ള, എം ശൈലജ എന്നിവരുണ്ടായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top