26 April Friday

ആരോഗ്യരംഗത്ത് കേരളം
ലോകത്തിന് മാതൃക: ഗവർണർ

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

കനിവ് 108 ആംബുലൻസ് സർവീസി​ന്റെ എമർജൻസി റെസ്പോൺസ് സെ​ന്റർ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ ​ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ

കഴക്കൂട്ടം
ആരോഗ്യമേഖലയിൽ കേരളം ലോകത്തിനുതന്നെ മാതൃകയാണെന്നും മികച്ച പ്രവർത്തനമാണ് ഓരോ ജീവനക്കാരും കാഴ്ചവയ്ക്കുന്നതെന്നും ഗവർണർ ആ രിഫ് മൊഹമ്മദ് ഖാൻ.സർക്കാരി​ന്റെ കനിവ് 108 ആംബുലൻസ് സർവീസി​ന്റെ ടെക്നോപാർക്കിലുള്ള എമർജൻസി റെസ്പോൺസ് സെ​ന്റർ പ്രവർത്തനങ്ങൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം.
 
സംസ്ഥാനത്തുടനീളംനിന്ന് 108 ലേക്ക് വരുന്ന അത്യാഹിത കാളുകൾ റെസ്പോൺസ് സെ​ന്ററിൽ കൈകാര്യം ചെയ്യുന്നതും ആംബുലൻസുകൾ സംഭവ സ്ഥലത്തേക്ക് വിന്യസിക്കുന്നതുമെല്ലാം ഗവർണർ വീക്ഷിച്ചു. ആംബുലൻസ് ജീവനക്കാരോട് ആശംസകൾ അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.
 
കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡി ബാലമുരളി, ജനറൽ മാനേജർ ഡോ. എസ് എസ് ജോയ്, ജി വികെഇഎംആർ ഐഇഎംഎൽസി ഡയറക്ടർ ഡോ. രമണ റാവു, സംസ്ഥാന ഓപറേഷൻസ് മേധാവി ശരവണൻ അരുണാചലം തുടങ്ങിയവർ ഒപ്പമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top