26 April Friday

വിമുക്തി ഫുട്ബോള്‍ ടൂര്‍ണമെന്റ്

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

വിമുക്തി ഫുട്‌ബോൾ ടൂർണമെന്റ്‌ വിജയികൾക്കുള്ള ട്രോഫി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി വിതരണംചെയ്യുന്നു

മാനന്തവാടി
 ജനമൈത്രി എക്സൈസ് സ്ക്വാഡ് വിമുക്തി ലഹരിവർജന മിഷന്റെ ഭാഗമായി വള്ളിയൂർക്കാവ് സോക്കർ സ്റ്റാർ ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്ബുമായി സഹകരിച്ച് ഫുട്ബോൾ ടൂർണമെന്റ് നടത്തി. "കായിക ലഹരി ജീവിത ലഹരി' എന്ന സന്ദേശവുമായി ജില്ലയിലെ 14 ട്രൈബൽ ഫുട്ബോൾ ക്ലബ്ബുകളെ ഉൾപ്പെടുത്തി വള്ളിയൂർക്കാവ് ഗ്രൗണ്ടിലായിരുന്നു മത്സരം. ഡെപ്യൂട്ടി എക്സൈസ് കമീഷണർ കെ എസ് ഷാജി  ഉദ്ഘാടനംചെയ്തു. നഗരസഭാ കൗൺസിലർ സുനിൽകുമാർ അധ്യക്ഷനായി. താരങ്ങൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. 
14 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഉദയ ക്ലബ് ജേതാക്കളായി. പനമരം റിയൽ ക്ലബ് രണ്ടാംസ്ഥാനം നേടി. സമാപന ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനംചെയ്തു. വിജയികൾക്കുള്ള ട്രോഫികളും വിതരണംചെയ്തു. വിമുക്തി മാനേജർ അസി. എക്സൈസ് കമീഷണർ ടി ജെ  ടോമി, അസി. എക്സൈസ്‌ ഇൻസ്പെക്ടർ കെ ശശി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്‌  കമ്മിറ്റി ചെയർപേഴ്സൺമാരായ കെ വി വിജോൾ, പി കല്യാണി, ജനമൈത്രി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് സനിൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top