26 April Friday

തലപ്പാടി, പാണത്തൂര്‍, സുള്ള്യ, ജാൽസൂർ 
അതിർത്തിയിൽ നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021
രാജപുരം
കർണാടകത്തിലേക്കുള്ള യാത്രക്കാർക്ക് അതിർത്തിയിൽ കർശന നിയന്ത്രണം. തലപ്പാടി, പാണത്തൂർ, സുള്ള്യ, ജാൽസൂർ ജില്ലാ അതിർത്തികളിലാണ് പരിശോധന ശക്തമാക്കിയത്.   ആർടിപിസിആർ ഇല്ലാത്തവരെ മടക്കി അയച്ചു.  ചെറിയ കുട്ടികൾക്ക് വരെ ആർടിപിസിആർ പരിശോനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പാണത്തൂർ അതിർത്തിക്ക് പുറമെ സുള്ള്യ അതിർത്തിയിലും  നിയന്ത്രണമുണ്ട്‌.  
ലീവിന് വന്ന് തിരിച്ചു പോകുന്ന ജീവനക്കാരെയും, പഠനത്തിനായി പോകുന്ന വിദ്യാർഥികളെയും ഏറെ ബാധിച്ചു. കർണാടക ആരോഗ്യ വകുപ്പും പൊലീസും  ഉദ്യോഗസ്ഥരും അതിർത്തിയിലുണ്ട്‌. 
ആർടിപിസിആർ സർട്ടിഫിക്കറ്റുള്ളവർക്ക്‌ മാത്രമേ പ്രവേശനമുള്ളൂവെന്ന്‌ കർണാടക അതിർത്തിയിൽ ബോർഡ് വെച്ചു. കേരള അതിർത്തിയോട് ചേർന്നുള്ള പാലത്തിന് സമീപമാണ്‌ കർണാടക ബാരിക്കേഡ് വച്ചു പരിശോധന നടത്തുന്നത്‌. കേരളത്തിലേക്ക് വരുന്നവർക്ക്  നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.
ജാൽസൂർ ചെർക്കള സംസ്ഥാനപാതയിൽ മുഡൂരിൽ കർണാടക പൊലീസ് സ്ഥാപിച്ച ചെക്ക്‌പോസ്റ്റിൽ പരിശോധന കർശനമാക്കി. 72 മണിക്കൂറിനകത്തുള്ള ആർടിപിസിആർ നിർബന്ധമാക്കി. ബസുകളിൽ കയറിയും പരിശോധനയുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top