26 April Friday

പൊലീസിനെതിരെ ഭീഷണിമുഴക്കി വീഡിയോ: ഗുണ്ടാ തലവന്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

ഷമീം

നാദാപുരം >  വീട് കയറി ആക്രമണം നടത്തിയ ശേഷം ഒളിവില്‍പോയി പൊലീസിനെ ഭീഷണിപ്പെടുത്തിയ ഗുണ്ടാതലവന്‍ പിടിയില്‍. കണ്ണൂര്‍ നാറാത്ത് സ്വദേശി ഷമീമീനെയാണ് നാദാപുരം സിഐ ഇ വി ഫായിസ് അലിയും സംഘവും അറസ്റ്റ് ചെയ്തത്. നാറത്ത് നിന്നും അന്വേഷണ സംഘത്തെ വെട്ടിച്ച് കടന്നു കളഞ്ഞ ഷമീമിനെ ബലമായി കീഴടക്കുകയായിരുന്നു.

കണ്ണൂരിലെ കക്കാട് എന്ന സ്ഥലത്ത് വെച്ചാണ് പിടിയിലായത്. എഎസ്‌ഐ മനോജ് രാമത്ത്, സിപിഒ ഷാജി വലിയവളപ്പില്‍, സന്തോഷ് മലയില്‍, ഡ്രൈവര്‍ സിപിഒ പ്രദീപന്‍, എംഎസ് പിയിലെ വി ടി വിജേഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് ചെറുത്ത് നിന്ന ക്രിമിനലിനെ കീഴടക്കിയത്.

ചൊവ്വാഴ്ച്ച രാത്രിയാണ് തണ്ണീര്‍പന്തല്‍ കടമേരി റോഡിലെ പാലോറ നസീറിന്റെ വീട്ടില്‍ ഏട്ട് അംഗ ഗുണ്ടാസംഘം ആക്രമണം നടത്തിയത്. രാത്രി സംഭവ സ്ഥലത്ത് നിന്നും പിടികൂടിയ സഹദ് എന്ന യുവാവിനെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബുധനാഴ്ച്ച ബുധനാഴ്ച്ച വൈകീട്ട്  ഇന്‍സ്റ്റാഗ്രാമില്‍ ലൈവ് വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തത്. കഞ്ചാവ് ക്വട്ടേഷന്‍ ഉള്‍പെടെയുള്ള  നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷമീം.

കണ്ണൂര്‍ സിറ്റി സ്വദേശിയുടെ കാര്‍ കഞ്ചാവ് കേസിലെ പ്രതി പാലോറ നിയാസ് കഴിഞ്ഞ ദിവസം കടത്തികൊണ്ടു വന്നിരുന്നു. ഇത് തിരിച്ചുപിടിക്കാനാണ് രണ്ട് കാറുകളിലായി എട്ടംഗ ഗുണ്ടാ സംഘം  എത്തിയത്. ലഹരി വില്‍പ്പനയിലെ സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് വീട്ടില്‍ വെച്ച് ചര്‍ച്ച നടക്കുന്നതിനിടെ ഗുണ്ടാ സംഘാംഗങ്ങളും നിയാസിന്റെ ആളുകളുമായി സംഘര്‍ഷം ഉണ്ടായി. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതോടെ സംഘാംഗങ്ങള്‍ ആയുധങ്ങള്‍ ഉപയോഗിച്ച് നാട്ടുകാരെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ് പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top