27 April Saturday

തൊഴിലില്ലായ്‌മ പൂർണമായി ഇല്ലാതാക്കും: മന്ത്രി എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 27, 2022

തിരുവനന്തപുരം> ഒരു വർഷം ഒരുലക്ഷം സംരംഭം എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതോടെ സംസ്ഥാനത്ത് തൊഴിലില്ലായ്‌മ പരിഹരിക്കാനാകുമെന്ന്‌ തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ഈ പ്രവർത്തനത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക്‌ വലിയ പങ്കുവഹിക്കാനുണ്ട്‌. തദ്ദേശവകുപ്പിൽ പുതുതായി നിയമനം ലഭിച്ച എൻജിനിയർമാർക്ക്‌ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ സർട്ടിഫിക്കറ്റ് വിതരണോദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

അഞ്ചു വർഷംകൊണ്ട് 20 ലക്ഷം അഭ്യസ്ഥവിദ്യർക്കു തൊഴിൽ നൽകാനുള്ള നടപടികളിലാണ്‌ സർക്കാർ. കുടുംബശ്രീവഴി 18 മുതൽ 40 വയസ്സുവരെയുള്ള സ്ത്രീകളെ ഉൾപ്പെടുത്തി 19,000ൽ അധികം  ഓക്‌സിലിയറി ഗ്രൂപ്പുകൾ രൂപീകരിച്ച് സംരംഭ പ്രോത്സാഹന പദ്ധതികളും ഒരുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മാർ ഇവാനിയോസ് ക്യാമ്പസിലെ മാർ ഗ്രിഗോറിയസ് റിന്യൂവൽ സെന്ററിൽ നടന്ന ചടങ്ങിൽ പുതുതായി നിയമനം ലഭിച്ച 138 എൻജിനിയർമാർക്ക് മന്ത്രി സർട്ടിഫിക്കറ്റുകൾ നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top