26 April Friday

ലീഗുകാരെ; എവിടെ ആ കോവിഡ് പ്രോട്ടോകോൾ ; ഉന്നതാധികാര സമിതിയുടെ തീരുമാനം ലംഘിച്ച്‌ തെരുവിൽ തേർവാഴ്‌ച

ജിജോ ജോർജ്‌Updated: Sunday Jul 12, 2020


കോവിഡ്  മാനദണ്ഡം പാലിച്ചേ സമരംചെയ്യാവൂവെന്ന മുസ്ലിംലീഗ് ഉന്നതാധികാര സമിതി തീരുമാനം ലംഘിച്ച്‌ പ്രവർത്തകരും പോഷകസംഘടനകളും.  കോവിഡ്‌ സമൂഹവ്യാപനത്തിന്റെ പടിവാതിൽക്കലെത്തി നിൽക്കവേ നാടിനെ കുരുതി കൊടുത്താണ് യൂത്ത്‌‌ലീഗിന്റെ സമരാഭാസം. അതിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് ലീഗ്.

രണ്ടാഴ്ചമുമ്പ് മലപ്പുറത്ത് ചേർന്ന മുസ്ലിംലീഗ് ഉന്നതാധികാര സമിതിയാണ്‌ കോവിഡ് മാനദണ്ഡം സംബന്ധിച്ച് പ്രമേയം പാസാക്കിയത്. സമരങ്ങൾ അതനുസരിച്ചാകണമെന്നും നിർദേശിച്ചു. സർക്കാരും ആരോഗ്യവകുപ്പും നിർദേശിക്കുന്ന സുരക്ഷാമാനദണ്ഡം പാലിക്കാൻ പാർടി പ്രാദേശിക ഘടകങ്ങൾക്കും നിർദേശം നൽകിയെന്നാണ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ജാഗ്രത ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും ഓർമിപ്പിച്ചു. പിറ്റേന്ന് ചന്ദ്രിക ദിനപത്രം ഇത്‌ ലീഡാക്കി. എന്നാൽ, ഒരാഴ്ച പിന്നിടുമ്പോൾ തീരുമാനങ്ങളെല്ലാം വിഴുങ്ങി. കഴിഞ്ഞദിവസം യൂത്ത്‌ലീഗുകാർ മാസ്‌ക്‌ പോലും ധരിക്കാതെ കൂട്ടംകൂടി പൊലീസിനുനേരെ പ്രകോപനം നടത്തി. സമരകേന്ദ്രങ്ങളിൽ പൊലീസുമായി ബോധപൂർവം സംഘർഷമുണ്ടാക്കി. 

സിറ്റിപൊലീസ് കമീഷണറുടെ നിർദേശം അവഗണിച്ചാണ് പ്രതിപക്ഷ ഉപനേതാവ്‌ എം കെ മുനീർ കോഴിക്കോട്ട്‌ സമരം ഉദ്ഘാടനം ചെയ്യാനെത്തിയത്.
അക്രമാസക്തരായ സമരക്കാരെ പിന്തിരിപ്പിക്കാനും മുനീർ ഉൾപ്പെടെയുള്ള  നേതാക്കൾ ശ്രമിച്ചില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top