27 April Saturday

VIDEO - പൊതുമരാമത്ത്‌ റോഡുകളുടെ പരിപാലന കാലാവധി ഇന്നുമുതൽ പരസ്യപ്പെടുത്തും; ജനങ്ങൾക്ക്‌ അഭിപ്രായം അറിയിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

തിരുവനന്തപുരം > പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി മുഹമ്മദ്‌ റിയാസ്‌ നിർവഹിച്ചു. ജയസൂര്യ ചടങ്ങിൽ പങ്കെടുത്തു. പരിപാലന കാലാവധിയിലെ റോഡുകളിൽ അറ്റകുറ്റപ്പണി ആവശ്യമായി വന്നാൽ ജനങ്ങൾ എന്താണ് ചെയ്യേണ്ടത്?. ഏതൊക്കെ റോഡുകളാണ് പരിപാലന കാലാവധിയിൽ ഉള്ളത്?. പൊതുമരാമത്ത് വകുപ്പിന്റെ ഈ ശ്രമം ജനങ്ങൾക്ക് എങ്ങനെ  ഗുണകരമാകുമെന്ന്  മനസിലാക്കാനുള്ള വീഡിയോയും പുറത്തിറക്കി. പിഡബ്ല്യുഡിയുടെ പരിശ്രമത്തെ കുറിച്ച് അഭിപ്രായങ്ങൾ അറിയിക്കാം.



കാലാവധി അവസാനിക്കാത്ത റോഡുകളില്‍ അപാകത ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് വിവരം അറിയിക്കാനാണ് പുതിയ സംവിധാനം. ഡിഫക്‌ട് ലയബിലിറ്റി കാലാവധിയിലുള്ള റോഡുകളുടെ കരാറുകാര്‍, കരാറുകാരുടെ ഫോണ്‍ നമ്പര്‍, ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍റെ ഫോണ്‍ നമ്പര്‍ എന്നിവ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും.

പൊതുമരാമത്ത്‌ വകുപ്പിന്റെ വെബ്‌സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ്‌:

സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 119 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. റോഡ് അറ്റകുറ്റപ്പണി ചെയ്‌തു കഴിഞ്ഞാൽ കരാറുകാരന്‍റെ ജോലി തീരില്ല. പരിപാലന കായളവിൽ റോഡിലുണ്ടാകുന്ന തകരാറുകൾ എല്ലാം കരാറുകാരൻ തന്നെ പരിഹരിക്കണം. കാലാവധി കഴിഞ്ഞ റോഡിനു റണ്ണിംഗ് കോൺട്രാക്‌ട് നൽകാനാണ് തീരുമാനം.

മഴ ഇല്ലാത്ത ദിവസം റോഡ് പണി നടത്തും. ജല അതോറിറ്റി റോഡുകൾ പൊളിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ കിട്ടുന്നുണ്ട്. ഇത് പരിഹരിക്കാൻ ശ്രമം തുടങ്ങി. ഉടൻതന്നെ യോ​ഗം വിളിച്ച് പ്രശ്‌ന പരിഹാരം കാണും. ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top