26 April Friday

തിയറ്റർ ഇന്ന്‌ തുറക്കില്ല; യോഗം നാളെ ; സർക്കാർ തിയറ്ററുകൾ ഒരാഴ്ചയ്ക്കുശേഷം തുറക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 5, 2021


സംസ്ഥാനത്തെ സിനിമാ തിയറ്ററുകളിൽ ചൊവ്വാഴ്‌ച‌ സിനിമാ പ്രദർശനം ആരംഭിക്കില്ല.  ബുധനാഴ്‌ച കൊച്ചിയിൽ സിനിമാ സംഘടനകളുടെ സംയുക്തയോഗമുണ്ട്‌. കേരള ഫിലിം ചേംബർ വിളിച്ച യോഗത്തിൽ സിനിമാരംഗത്തെ എല്ലാ സംഘടനകളും പങ്കെടുക്കും. 

പത്തുമാസം അടച്ചിട്ടശേഷം തിയറ്റർ തുറക്കുമ്പോൾ വൻ സാമ്പത്തികബാധ്യതയാണ്‌ ഉണ്ടാകുന്നതെന്നും അക്കാര്യങ്ങൾ ആലോചിക്കാനാണ്‌ യോഗം ചേരുന്നതെന്നും കേരള ഫിലിം ചേംബർ പ്രസിഡന്റ്‌ കെ വിജയകുമാർ പറഞ്ഞു. ഒരു സ്‌ക്രീനിൽ പ്രദർശനം പുനരാരംഭിക്കാൻ 10 ലക്ഷം രൂപയോളം അധികച്ചെലവ്‌ വരും. വിനോദനികുതിയിൽ ഇളവ്‌, വൈദ്യുതി ഫിക്‌സഡ്‌ ചാർജ്‌ ഒഴിവാക്കൽ, കെട്ടിടനികുതി ഒഴിവ്‌, അറ്റകുറ്റപ്പണികൾക്ക്‌ പലിശരഹിതവായ്‌പ തുടങ്ങിയ ആവശ്യങ്ങൾ‌ തിയറ്റർ ഉടമകൾ ഉന്നയിച്ചിട്ടുണ്ട്.

സർക്കാർ തിയറ്ററുകൾ ഒരാഴ്ചയ്ക്കുശേഷം തുറക്കും
സ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ നിയന്ത്രണത്തിലുള്ള തിയറ്ററുകൾ ഒരാഴ്ചയ്ക്കുശേഷമേ തുറക്കൂ.  കൃത്യമായ ശുചീകരണം, അണുവിമുക്തമാക്കൽ എന്നിവയ്‌ക്കുശേഷമാകും തിയറ്ററുകൾ തുറക്കുകയെന്ന്‌ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനും സംവിധായകനുമായ ഷാജി എൻ കരുൺ പറഞ്ഞു.  തിയറ്ററിൽ എത്തുന്നവർക്ക്‌ ആശങ്കയുണ്ടാകാത്ത രീതിയിൽ മാത്രമേ പ്രദർശനം ആരംഭിക്കൂവെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top