27 April Saturday

മെഡിക്കൽ ഫീസ്‌ നിർണയം ഉടൻ

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021


തിരുവനന്തപുരം
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 2021–- 22 അധ്യായന വർഷത്തെ പിജി മെഡിക്കൽ, ഡെന്റൽ കോഴ്‌സുകളുടെ ഫീസ്‌ നിർണയിച്ച്‌ രണ്ടു ദിവസത്തിനകം ഉത്തരവിറങ്ങും. 15 കോളേജിലെ ഫീസ്‌ നിർണയ നടപടി അവസാനഘട്ടത്തിലാണ്‌. എംബിബിഎസ്‌, ബിഡിഎസ്‌ കോഴ്‌സുകളുടെ ഫീസ്‌ നിർണയ നടപടിയും പ്രവേശനമേൽനോട്ട–- ഫീസ്‌ നിർണയ ചുമതലയുള്ള ജസ്റ്റിസ്‌ രാജേന്ദ്രബാബു കമ്മിറ്റി ആരംഭിച്ചു. ഡിസംബർ 10നകം ഫീസ്‌ നിർണയിക്കും.

കോടതി ഉത്തരവിനെത്തുടർന്ന്‌ 2016മുതൽ 2020വരെയുള്ള എംബിബിഎസ്‌ ഫീസ്‌ പുനർനിർണയിക്കേണ്ടിവന്നതിനാലാണ്‌ ഈവർഷം വൈകിയത്‌. 2021ലെ എംബിബിഎസ്‌, ബിഡിഎസ്‌ ഫീസ്‌ നിർണയിക്കാൻ കമ്മിറ്റിക്ക്‌ അധികാരമില്ലെന്നും സ്വന്തംനിലയിൽ നിർണയിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ ആറ്‌ സ്വാശ്രയ മെഡിക്കൽ കോളേജ്‌ ഇത്തവണയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്‌. ഫീസ്‌ നിർണയത്തിന്‌ മുഴുവൻ കോളേജുകളോടും രേഖകൾ സമർപ്പിക്കാൻ  ജസ്റ്റിസ്‌ രാജേന്ദ്രബാബു കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top