27 April Saturday

മെഡിക്കൽ പ്രവേശനപരീക്ഷ : ഉത്തരക്കടലാസിൽ കൃത്രിമം നടന്നെന്ന പരാതി അന്വേഷിക്കണം: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021


കൊച്ചി
മെഡിക്കൽ പ്രവേശനപരീക്ഷയിൽ ഉത്തരക്കടലാസിൽ കൃത്രിമം നടന്നെന്ന പരാതിയിൽ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ഹർജിയിൽ ഉന്നയിച്ച കാര്യങ്ങൾ അന്വേഷിച്ച്‌ 10 ദിവസത്തിനകം റിപ്പോർട്ട്‌ നൽകാൻ നാഷണൽ ടെസ്റ്റിങ്‌ ഏജൻസിയോട്‌ കോടതി നിർദേശിച്ചു. സെപ്തംബർ 12ന് നടന്ന നീറ്റ് പരീക്ഷയിലെ ഉത്തരക്കടലാസിൽ കൃത്രിമം നടന്നെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് തൃശൂർ ചാലക്കുടി സ്വദേശിനി റിതു സിബി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എൻ നഗരേഷിന്റെ ഉത്തരവ്.

ഉത്തരക്കടലാസിലെ ഒപ്പിൽ കൃത്രിമം നടന്നതായും മാതാപിതാക്കളുടെ പേരിൽ വ്യത്യാസമുണ്ടെന്നും ഹർജിയിൽ പറയുന്നു. ഉത്തരക്കടലാസിലെ വിരലടയാളത്തിലും സംശയമുണ്ട്. റോൾ നമ്പർ രേഖപ്പെടുത്തിയതിലും പൊരുത്തക്കേട് കാണുന്നുണ്ടെന്നും ഹർജിയിൽ പറഞ്ഞു. യഥാർഥ ഉത്തരക്കടലാസ് കോടതിയിൽ ഹാജരാക്കണമെന്നും ആവശ്യമുണ്ട്. കേസ് നവംബർ എട്ടിന് പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top