26 April Friday

ഛത്തീസ്‌ഗഢില്‍ മാവോയിസ്റ്റുകളെ വധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

റായ്‌പൂര്‍> ഛത്തീസ്‌ഗ‌ഢിലെ  ബിജാപൂരില്‍ മൂന്ന് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചു. ആയുധശേഖരവും ഇവരില്‍നിന്ന് കണ്ടെത്തി. ഇന്ന് രാവിലെ ഏഴരയോടെ മിര്‍തൂരിലെ പൊമ്റ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സിആര്‍പിഎഫും സംസ്ഥാന പൊലീസിലെ പ്രത്യേക ദൗത്യസംഘവുമാണ് മാവോയിസ്റ്റുകളെ നേരിട്ടത്.

മാവോയിസ്റ്റ് ഡിവിഷനല്‍ കമാന്‍ഡര്‍മാര്‍ മുപ്പതിലേറെ മാവോയിസ്റ്റുകളുമായി സമ്മേളിക്കുന്നുവെന്നായിരുന്നു രഹസ്യവിവരം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ദൗത്യസേനയുടെ പരിശോധന.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top