26 April Friday

പ്രധാനകണ്ണി വി മുരളീധരനും അനിൽ നമ്പ്യാരും; സ്വർണം കടത്തിയവരെയും വാങ്ങിയവരെയും കുറിച്ച് അന്വേഷിക്കണം: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020

തിരുവനന്തപുരം > സ്വർണക്കടത്ത് കേസിലെ പ്രധാനകണ്ണികൾ കേന്ദ്രസഹമന്ത്രി വി മുരളീധരനും ബിജെപി ചാനൽ തലവൻ അനിൽ നമ്പ്യാരുമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം
 എം വി ഗോവിന്ദൻ മാസ്റ്റർ. സ്വർണം കടത്തിക്കൊണ്ടുവന്നവരെയും വാങ്ങിയവരെയും കോൺസുലേറ്റുമായി ബന്ധപ്പെട്ടവരെയുമെല്ലാം അന്വേഷിക്കണം. മുരളീധരൻ ഇപ്പോഴും പറയുന്നത് നയതന്ത്രബാഗേജ് അല്ലെന്നാണ്. അന്വേഷണം വി മുരളീധരനിലേക്കും അനിൽ നമ്പ്യാരിലേക്കും പോകാത്തത് എന്തുകൊണ്ടാണ്. ജലീലിനെതിരെ കേസ് വന്നാൽ പോലും രാജിവെക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണ ഏജൻസി വിശദാംശം തേടിയതിന്റെ പേരിൽ രാജി വയ്ക്കേണ്ടതില്ലെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ജലീൽ നിയമലംഘനം നടത്തിയിട്ടില്ല. സംശയത്തിന്റെ പേരിൽ ഒരു വ്യക്തിയേയും കുഴപ്പത്തിൽ ആക്കാൻ കഴിയില്ല. കുഞ്ഞാലിക്കുട്ടി രാജിവെയ്ക്കാൻ ഇടയാക്കിയ കീഴ്വഴക്കം ജലീലിന് എന്തായാലും ഇല്ല. നേതാക്കളുടെ കുടുംബാംഗങ്ങളെ ആക്രമിക്കുന്നത് നിക്യഷ്ടമായ പ്രവർത്തനമാണെന്നും വിജയരാഘവൻ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top