26 April Friday

ഗവർണർ പദവിയുടെ നിലയും വിലയും ഇല്ലാതാക്കി : എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022


കണ്ണൂർ
ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിനെ സന്ദർശിച്ച ഗവർണർ ആരിഫ് മൊഹമ്മദ്ഖാൻ പദവിയുടെ നിലയും വിലയും ഇല്ലാതാക്കിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തൃശൂരിൽ മോഹൻ ഭാഗവത് താമസിച്ച ആർഎസ്എസുകാരന്റെ വീട്ടിലേക്കാണ്‌ ഗവർണർ പോയതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.  കർഷകസംഘം കണ്ണൂർ ജില്ലാ സമ്മേളന സമാപനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്ന സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കില്ല, ഒപ്പിടില്ല എന്നൊക്കെയുള്ള ഭരണഘടനാവിരുദ്ധവും നിയമ വിരുദ്ധവുമായ നിലപാട്‌ ഗവർണർ സ്വീകരിച്ചാൽ സർക്കാരും നിയമപരമായി മുന്നോട്ടു പോകുമെന്നും  അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top