27 April Saturday

സിസ്‌റ്റർ ലൂസി കളപ്പുരക്കല്‍ നിരാഹാരത്തിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021

കൽപ്പറ്റ> മഠത്തിനുള്ളിലുണ്ടായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച്‌ സിസ്റ്റർ ലൂസി കളപ്പുരക്കൽ കാരക്കമലയിലെ മഠത്തിൽ നിരാഹാരം തുടങ്ങി. ലൂസി  കിടക്കുന്ന  മുറിയിലെയും അടുക്കളയിലെയും വൈദ്യുതിബന്ധം വിഛേദിച്ചുവെന്ന്‌ കാണിച്ച്‌ മൂന്ന്‌ ദിവസംമുമ്പ്‌ വെള്ളമുണ്ട പൊലീസിൽ പരാതിനൽകിയിരുന്നു. നടപടിയുണ്ടായില്ലെന്നും പരിഹാരം കാണണമെന്നുമാവശ്യപ്പെട്ടാണ് ശനിയാഴ്‌ച വൈകിട്ട്‌ മുതൽ ‌ നിരാഹാരം തുടങ്ങിയത്‌. 

സിസ്റ്റർ ലൂസിയോട് കാരയ്ക്കാമലയിലെ മഠത്തിൽനിന്ന് ഇറങ്ങണമെന്ന് നിർദേശിക്കാനാവില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.  മഠത്തിൽ അല്ലാതെ മാറിത്താമസിച്ചാൽ  സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top