08 May Wednesday

വയനാട്ടില്‍ രാഹുലിന് അറുന്നൂറോളം ലീഡ് നല്‍കിയ വാര്‍ഡില്‍ എല്‍ഡിഎഫ് നേടിയത് അട്ടിമറി വിജയം

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019

കല്‍പ്പറ്റ> ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയ്ക്ക് 591 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച വാര്‍ഡില്‍ 127 വോട്ടിന്റെ ഭൂരിപക്ഷം. ഇതോടെ പഞ്ചായത്ത് ഭരണവും എല്‍ഡിഎഫിനായി . കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ച വാര്‍ഡ്‌ എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.

വയനാട്‌ പാര്‍ലമെന്റ്‌ മണ്ഡലത്തിലെ മുട്ടിൽ പഞ്ചായത്ത‌് 13–-ാം വാർഡിലാ   മാണ്ടാട‌് )ണ് എൽഡിഎഫ‌് സ്ഥാനാർഥി അബ്ദുള്ള പുൽപ്പാടി (സിപിഐ എം ) വിജയിച്ചത്.  ഈ വാര്‍ഡില്‍ ഉള്‍പ്പെടുന്ന രണ്ടു ബൂത്തുകളിലായാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയ്ക്ക് 591 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചത്.



കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ‌്  സ്വതന്ത്രനായി മത്സരിച്ച എ എം നജീം തെരഞ്ഞെടുക്കപ്പെട്ട വാർഡാണിത്‌ . ആദ്യം എല്‍ഡിഎഫുമായി ചേർന്ന‌്  പഞ്ചായത്ത‌് പ്രസിഡന്റായി തെരഞ്ഞെടുക്കുപ്പെട്ട നജീം പിന്നീട് യുഡിഎഫിനൊപ്പമായി.

നജീമിന്റെ അംഗത്വം പിന്നീട‌് തെരഞ്ഞെടുപ്പ‌് കമീഷൻ റദ്ദാക്കിയതിനെ തുടർന്നാണ‌് തെരഞ്ഞെടുപ്പ‌്  വേണ്ടിവന്നത‌്. 19 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 9 അംഗങ്ങള്‍ വീതമായിരുന്നു ഉള്ളത്. ജയത്തോടെ പഞ്ചായത്തിൽ എൽഡിഎഫിന്‌ ഭൂരിപക്ഷമായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top