11 May Saturday

13,500 പട്ടയം ; വിതരണം ഇന്ന്‌ ; 5 വർഷത്തിനുള്ളിൽ അർഹർക്കെല്ലാം പട്ടയം

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021

തിരുവനന്തപുരം
സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി 13,500 കുടുംബത്തിന്‌ പട്ടയം നൽകും. 14  ജില്ലാ കേന്ദ്രത്തിലും 77 താലൂക്ക് കേന്ദ്രത്തിലും ചൊവ്വാഴ്‌ചയാണ്‌ പട്ടയമേള.  12,000 പേർക്കാണ് പട്ടയം നൽകാൻ തീരുമാനിച്ചിരുന്നത്‌. സാങ്കേതികത്വം പരമാവധി ലഘൂകരിച്ചാണ്‌ കൂടുതൽ പേർക്ക് പട്ടയം നൽകുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.  സാങ്കേതിക, നിയമക്കുരുക്കുകളിൽ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ട വലിയ വിഭാഗത്തിന്‌  പട്ടയം നൽകി. 1.75 ലക്ഷത്തോളം പട്ടയം 2016–-2021ൽ വിതരണം ചെയ്തു. സർവകാല റെക്കോഡാണ്‌ ഇത്‌.

അഞ്ചു വർഷത്തിനുള്ളിൽ അർഹർക്കെല്ലാം പട്ടയം നൽകും. ഭൂരഹിതരായ മുഴുവൻ പേർക്കും ഭൂമിയും വീടും ഉറപ്പുവരുത്തും.  വിതരണം ചെയ്യാൻ കൂടുതൽ ഭൂമി ഡിജിറ്റൽ സർവേയിലൂടെ സർക്കാരിന്‌ ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. മുഴുവൻ പട്ടികജാതി കുടുംബത്തിനും അഞ്ചു വർഷത്തിനുള്ളിൽ പാർപ്പിടം നൽകും. ആദിവാസി കുടുംബങ്ങൾക്ക്‌  ഒരേക്കർ  വീതം നൽകാനുള്ള നടപടികളുമുണ്ടാകും. പ്രത്യേക ലാൻഡ് ബാങ്ക് രൂപീകരിക്കും.

സംസ്ഥാനത്തെ ഭൂമിയാകെ ഡിജിറ്റലായി അളക്കാൻ ഒന്നാം ഗഡുവായി 339 കോടി രൂപ റീബിൽഡ് കേരളയ്‌ക്ക് നൽകി. നാലു വർഷംകൊണ്ട് സർവേ പൂർത്തിയാക്കാനാണ്‌  ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top