26 April Friday

എൽഡിസി 
റാങ്ക്‌ പട്ടിക ഇന്ന്‌ 
അംഗീകരിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Jul 31, 2022


തിരുവനന്തപുരം
എൽഡിസി റാങ്ക് പട്ടിക തിങ്കളാഴ്ച ചേരുന്ന പിഎസ്‌‌സി യോഗത്തിൽ അംഗീകരിക്കും. രണ്ടു ദിവസത്തിനുള്ളിൽ പട്ടിക വെബ്സെെറ്റിൽ പ്രസിദ്ധീകരിക്കും. 15 ദിവസത്തിനുശേഷം നിയമന ശുപാർശ അയക്കും. ജൂലൈയിൽ പ്രസിദ്ധീകരിച്ച എൽജിഎസ്‌ റാങ്ക് പട്ടികയിലെ നിയമന ശുപാർശ ആഗസ്ത് രണ്ടാംവാരത്തിൽ അയക്കും. 1104 ഒഴിവാണുള്ളത്. ലിസ്റ്റ്‌ തയ്യാറാക്കുന്ന ജോലികൾക്കായി അവധി ദിവസമായ ഞായറാഴ്ചയും ജീവനക്കാരെത്തി. ഹാജരായ  ജീവനക്കാരെ ചെയർമാൻ അഡ്വ. എം കെ സക്കീർ അഭിനന്ദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top