26 April Friday

കർഷകപ്രക്ഷോഭത്തിന്‌ ഒരുവർഷം ; 2100 കേന്ദ്രങ്ങളിൽ കെഎസ്‌കെടിയു ജനകീയപ്രമേയം

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021


കൊച്ചി
ഡൽഹിയിലെ  കർഷകപ്രക്ഷോഭം ഒരുവർഷം തികയുന്ന  26ന് സംസ്ഥാനത്ത്‌ 2100 കേന്ദ്രങ്ങളിൽ കെഎസ്‌കെടിയു ജനകീയപ്രമേയം അവതരിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട്‌ നാലിന്‌ വില്ലേജ് കേന്ദ്രങ്ങളിൽ അവതരിപ്പിക്കുന്ന പ്രമേയം പിന്നീട്‌ പ്രധാനമന്ത്രിക്ക് അയക്കും. കർഷകർക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചും ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടുമാണ്‌ പ്രമേയം.

സമരത്തിൽ രക്തസാക്ഷികളായവരുടെ  സ്‌മൃതിമണ്ഡപത്തിലെ പുഷ്‌പാർച്ചനയ്‌ക്കുശേഷം പൊതുസമ്മേളനം ചേരും. ഡൽഹിയിലെ സമരത്തിൽ പങ്കെടുത്തവരെ ആദരിക്കും. മിനിമം താങ്ങുവില നിയമപരമായി അംഗീകരിക്കുക, വൈദ്യുതി നിയമഭേദഗതി പിൻവലിക്കുക, ജീവൻ നഷ്‌ടമായ കർഷകരുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ്‌ സംയുക്ത കർഷക സമരസമിതി ഉയർത്തിയിട്ടുള്ളത്‌.
ഐക്യദാർഢ്യപരിപാടി വിജയിപ്പിക്കണമെന്ന് എൻ ചന്ദ്രൻ അഭ്യർഥിച്ചു. സംസ്ഥാന ട്രഷറർ സി ബി ദേവദർശനനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top