28 April Sunday

കേരളീയം: കനകക്കുന്നിൽ ലിവിങ് മ്യൂസിയം

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

കേരളീയത്തിന്റെ ഭാ​ഗമായി കനകക്കുന്ന് കൊട്ടാരവളപ്പിലൊരുക്കുന്ന ലിവിങ് മ്യൂസിയത്തിന്റെ കാൽനാട്ടൽ ചടങ്ങ് മന്ത്രി സജി ചെറിയാൻ നിർവഹിക്കുന്നു

തിരുവനന്തപുരം > കേരളീയത്തിൽ ഗോത്ര സംസ്‌കൃതിയുടെ നേർക്കാഴ്ചയൊരുക്കി കനകക്കുന്നിൽ ലിവിങ് മ്യൂസിയം ഒരുക്കും. കേരള ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിലാണ് സജ്ജീകരിക്കുക. കേരളത്തിലെ കാണി, മന്നാൻ, ഊരാളികൾ, മാവിലർ, പളിയർ എന്നീ അഞ്ച്‌ ഗോത്രവിഭാഗങ്ങളുടെ തനതു ജീവിതശൈലിയും ആവാസവ്യവസ്ഥയും നവംബർ ഒന്നുമുതൽ ഏഴുവരെ ‘ആദിമം ദി ലിവിങ് മ്യൂസിയം' എന്നു പേരിട്ട  മ്യൂസിയത്തിൽ സജ്ജമാക്കും.

മന്ത്രി സജി ചെറിയാൻ മ്യൂസിയത്തിന്റെ കാൽനാട്ടൽ നിർവഹിച്ചു. ഗോത്രവിഭാഗങ്ങളുടെ തനത്‌ കലാരൂപങ്ങളുടെയും  വാദ്യ മേളങ്ങളുടെയും അകമ്പടിയോടെയായിരുന്നു ആരംഭം. പളിയർ വിഭാഗത്തിന്റെ കുടിയുടെ കാൽനാട്ടലിന് ഊരുമൂപ്പൻ അരുവി മന്ത്രിക്ക് ഈറ കൈമാറി തുടക്കമിട്ടു. ഫോക്‌‌ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ, ഡോ. മായ, ഡോ. സത്യൻ,  പ്രമോദ് പയ്യന്നൂർ, പി വി ലവ്‌ലിൻ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top