26 April Friday

സന്തോഷ്‌ ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ മത്സരം; കേരള ടീമിനെ ജിജോ ജോസഫ്‌ നയിക്കും

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

ഫോട്ടോ: മനു വിശ്വനാഥ്‌

കൊച്ചി > സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ദക്ഷിണമേഖലാ യോഗ്യതാ മത്സരങ്ങൾക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ജിജോ ജോസഫാണ്‌ ക്യാപ്‌റ്റൻ. 22 അംഗ ടീമിൽ 13 പേർ പുതിയ താരങ്ങളാണ്‌. ബിനോ ജോർജാണ്‌ കോച്ച്‌, അസി. കോച്ച്‌ ടി ജി പുരുഷോത്തമൻ.

കേരള ടീം:

മിഥുന്‍ വി, ഹജ്‌മല്‍ എസ് (ഗോള്‍കീപ്പര്‍മാര്‍), സഞ്‌ജു‌ ജി, മുഹമ്മദ് ആസിഫ്, വിബിന്‍ തോമസ്, അജയ് അലക്‌സ്, മുഹമ്മദ് സഹീഫ്  എ പി, മുഹമ്മദ് ബാസിത് പി ടി, മുഹമ്മദ് റഷീദ് കെ, ജിജോ ജോസഫ്, അർജുൻ ജയരാജ്, അഖില്‍ പി, സല്‍മാന്‍ കെ, ആദര്‍ശ് എം, ബുജൈര്‍ വി, നൗഫല്‍ പി എന്‍, നിജോ ഗില്‍ബര്‍ട്ട്, ഷിഖില്‍ എന്‍, ജസ്റ്റിന്‍ ടി കെ, എസ് രാജേഷ്, മുഹമ്മദ് സഫ്‌നാദ് , മുഹമ്മദ് അജ്‌സല്‍.

ഡിസംബർ ഒന്നിന്‌ കൊച്ചി നെഹ്‌റു സ്‌റ്റേഡിയത്തിൽ രാവിലെ 9.30 ന്‌ ലക്ഷദ്വീപിനെതിരെയാണ്‌ ആദ്യകളി. മൂന്നിന്‌ ആൻഡമാനും അഞ്ചിന്‌ പോണ്ടിച്ചേരിയുമാണ്‌ എതിരാളികൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top