27 April Saturday

അടിസ്ഥാനസൗകര്യ വികസനത്തിന്‌ പദ്ധതി ; 82 സ്‌കൂളിന്‌ 106.80 കോടി കൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 25, 2020


സംസ്ഥാനത്തെ 82 പൊതുവിദ്യാലയത്തിൽ അടിസ്ഥാനസൗകര്യ വികസനത്തിന്‌ 106.8 കോടിയുടെ പദ്ധതി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്ലാൻ ഫണ്ടിൽനിന്ന്‌ 56 സ്‌കൂളിന്‌ 60 കോടി രൂപയും ഹയർ സെക്കൻഡറി പ്ലാൻ ഫണ്ടിൽനിന്ന്‌ 15 സ്‌കൂളിന്‌ 30 കോടിയും പ്രത്യേക ഫണ്ട്‌ ഇനത്തിൽ 11 സ്‌കൂളിന്‌ 16.85 കോടി രൂപയും അനുവദിച്ചു‌.

പദ്ധതിയുടെ ഭരണാനുമതി അടക്കമുള്ള നടപടിക്രമം തദ്ദേശ തെരഞ്ഞെടുപ്പ്‌ വിജ്ഞാപനത്തിനു മുമ്പേ പൂർത്തിയാക്കിയിരുന്നു. ഈ സ്‌കൂളുകൾക്ക്‌ 45 ലക്ഷം മുതൽ അഞ്ചുകോടി രൂപവരെ ലഭിക്കും. സർക്കാർ പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നേരത്തെ 208 സ്‌കൂളിന്‌ ഹൈടെക്‌ കെട്ടിടങ്ങളും ആധുനിക സൗകര്യങ്ങളുമൊരുക്കിയിരുന്നു. 131 സ്‌കൂൾ കെട്ടിടങ്ങൾ നിർമാണത്തിലുമാണ്‌. സ്‌കൂളുകളുടെ പട്ടിക പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top