26 April Friday

പരമാവധി സേവനങ്ങൾ വീട്ടുപടിക്കലെത്തിക്കും : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Sep 9, 2021

റവന്യു വകുപ്പിൽ നടപ്പിലാക്കുന്ന ഡിജിറ്റൽ സേവനങ്ങളുടെ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രിമാരായ റോഷി അഗസ്റ്റിൻ , *കെ രാജൻ , ആന്റണി രാജു , ജി ആർ അനിൽ എന്നിവർ സ്വീകരിക്കുന്നു


തിരുവനന്തപുരം
സർക്കാർ സേവനങ്ങൾ പരമാവധി വീട്ടുപടിക്കലെത്തിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റവന്യൂ വകുപ്പിന്റെ പുതിയ ഡിജിറ്റൽ സേവനങ്ങൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ -സാക്ഷരതയിലെ മുന്നേറ്റവും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ വ്യാപനവും ജനങ്ങളെ ഇവ കാര്യക്ഷമമായി ഉപയോഗിക്കാൻ പ്രാപ്തരാക്കിയിട്ടുണ്ട്‌.

സർക്കാർ സേവനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കാൻ ഓൺലൈൻ സംവിധാനത്തിനാകും. ഇ -സേവനം വ്യാപിപ്പിക്കും.കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ റവന്യൂ വകുപ്പിന്റെ സേവനങ്ങൾ ഓൺലൈനാക്കുന്നതിന്‌ തുടക്കമിട്ടിരുന്നു.  ‘സമഗ്ര’ റവന്യൂ പോർട്ടലാണ്‌ തുടങ്ങിയത്‌. ഇതിന്റെ വിവിധ വശങ്ങൾ പഠിച്ചശേഷമാണ് സേവനങ്ങൾ മൊബൈൽ ആപ്പിലേക്കു മാറ്റിയത്‌.

ഭൂനികുതി ആപ്‌ യാഥാർഥ്യമായതോടെ ലോകത്തിന്റെ ഏതു കോണിലിരുന്നും ഭൂമിസംബന്ധമായ സർട്ടിഫിക്കറ്റുകൾക്ക്‌ അപേക്ഷ നൽകാനും കരം ഒടുക്കാനും സാധിക്കും. റവന്യൂ വകുപ്പിലെ മറ്റു സേവനങ്ങളും ഇതിൽ ഉൾക്കൊള്ളിക്കും. പ്രാദേശിക വികസനത്തിന്‌ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയെന്നതാണ്‌ സ്‌മാർട്ട് വില്ലേജിലൂടെ ലക്ഷ്യമിടുന്നത്‌. ആദ്യഘട്ടമായാണു മുഴുവൻ വില്ലേജുകളുടെയും അടിസ്ഥാന വിവരങ്ങൾ, ഭൂമി വിവരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി വെബ്‌സൈറ്റുകൾ തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top