26 April Friday

പ്രളയബാധിത പ്രതിസന്ധി നേരിടാന്‍ കെഎസ്ഇബി ഉന്നതതലയോഗം

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021

തിരുവനന്തപുരം > സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയതുടര്‍ന്നു പ്രകൃതി ദുരന്തം വിതച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നേരിടുന്നതിനായി കെഎസ്ഇബി ഇന്ന് ഉന്നതതല്ല യോഗം ചേരും.

കക്കി, ഇടുക്കി, ഇടമലയാര്‍ തുടങ്ങി വന്‍കിട അണക്കെട്ടുകള്‍ തുറക്കേണ്ടിവന്നാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കം പ്രളയബാധിത പ്രദേശങ്ങളിലെ വൈദ്യുതി വിതരണം പുനസ്ഥാപിക്കല്‍ ഇവ യോഗം വിലയിരുത്തും.

വൈകിട്ട് മൂന്ന് മണിക്ക് മുഴുവന്‍ സമയ ഡയറക്ടര്‍മാരുടെ യോഗവും നാലുമണിക്ക് വിതരണവിഭാഗത്തിലെ മുഴുവന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെയും യോഗം വിളിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്തു അവധികള്‍ റദാക്കി വിതരണവിഭാഗത്തിലെ മുഴുവന്‍ പേരും ചുമതലാസ്ഥലത്തെത്താന്‍ കെഎസ്ഇബി നിര്‍ദ്ദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top