26 April Friday

കേരള പ്രവാസി 
സംഘം സംസ്ഥാനസമ്മേളനം 23–24 ന്‌ തൃശൂരിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022


തൃശൂർ
കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം 23, 24 തീയതികളിൽ തൃശൂരിൽ നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  എ സി ആനന്ദൻ നഗറിൽ (തൃശൂർ റീജണൽ തിയറ്റർ) 23ന്‌ രാവിലെ 10ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ്‌ ഐസക്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്യും.  സംസ്ഥാന പ്രസിഡന്റ്‌ പി ടി കുഞ്ഞുമുഹമ്മദ്‌ അധ്യക്ഷനാകും. സംസ്ഥാനത്തെ പ്രവാസി സംഘത്തിന്‌  4,23,000  അംഗങ്ങളാണുള്ളത്‌.  471 പ്രതിനിധികൾ  പങ്കെടുക്കും. 24ന്‌ വൈകിട്ട്‌ നാലിന്‌ നടക്കുന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. പ്രവാസി രംഗത്ത്‌ സമഗ്ര സംഭാവന  നൽകിയവരെ ആദരിക്കും. വാർത്താസമ്മേളനത്തിൽ പി ടി കുഞ്ഞുമുഹമ്മദ്‌, ജനറൽ സെക്രട്ടറി കെ വി അബ്ദുൾഖാദർ, സംസ്ഥാന സെക്രട്ടറി പി സെയ്‌താലിക്കുട്ടി, സി കെ കൃഷ്‌ണദാസ്‌ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top