26 April Friday

സെക്കന്റ്‌‌ ഷോ വേണ്ട; ജീവനക്കാർ കോവിഡ്‌ നെഗറ്റീവായിരിക്കണം; മാർഗനിർദേശം പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 6, 2021


നീണ്ട അടച്ചിടലിന്‌ ശേഷം സംസ്ഥാനത്ത്‌ സിനിമാ തിയറ്റർ തുറക്കുമ്പോൾ പ്രവർത്തനം രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെ മാത്രം. ഇതുസംബന്ധിച്ച മാർഗനിർദേശം ആരോഗ്യവകുപ്പ്‌ പുറത്തിറക്കി.

കോവിഡ്‌ നെഗറ്റീവായ ജീവനക്കാർ മാത്രമെ ജോലിക്കെത്താവൂ. സെക്കന്റ്‌ ഷോ ഇല്ല. ഒന്നിലധികം സ്‌ക്രീനുള്ള മൾട്ടിപ്ലക്സ്‌ തിയറ്ററിൽ ആൾക്കൂട്ടം ഉണ്ടാക്കുന്ന നിലയിൽ ഒരേസമയത്ത്‌ ഷോ ഒഴിവാക്കണം. ആകെ സീറ്റുകളുടെ 50 ശതമാനത്തിൽ മാത്രമാണ്‌ പ്രവേശനം. തിയറ്റർ തുറക്കുന്നതിന്‌ മുമ്പ്‌ എയർകണ്ടീഷണർ ശുചീകരിക്കണം. കൃത്യമായ ഇടവേളയിൽ ഇത്‌ തുടരണം. അകത്തുള്ള വായു നിരന്തരം കൈമാറുന്നതിന്റെ തോത് വർധിപ്പിക്കുന്ന നിലയിലാകണം എസിയുടെ പ്രവർത്തനം.

നിർദേശങ്ങൾ

ജീവനക്കാർക്കും കാണികൾക്കും താപനില പരിശോധന ഉറപ്പാക്കണം

മാസ്‌ക്‌‌, സാനിറ്റൈസർ, സാമൂഹ്യഅകലം എന്നിവ പാലിക്കണം

ഒന്നിടവിട്ട സീറ്റുകളിൽ ഇരിക്കണം, ലിഫ്‌റ്റിന്‌ പകരം കോണിപ്പടി ഉപയോഗിക്കണം

തിയറ്ററിനുള്ളിൽ ഭക്ഷണപദാർഥം പാടില്ല

ഓൺലൈൻ ബുക്കിങ്‌ ഉപയോഗപ്പെടുത്തണം

രോഗലക്ഷണം ഉള്ളവർക്കായി തിയറ്ററുകളിൽ “സിക്ക്‌ റൂം’ സ്ഥാപിക്കണം.  ആരോഗ്യപ്രവർത്തകർ എത്തുന്നതുവരെ ഇവർ ഇവിടെ കഴിയണം

ഹൈറിസ്‌ക്‌‌ വിഭാഗത്തിൽപ്പെട്ട ജീവനക്കാരെ ജനങ്ങളുമായി സമ്പർക്കമില്ലാത്ത ജോലി ചെയ്യിക്കണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top