27 April Saturday

കേരളമാതൃക പിന്‍പറ്റി സഹായപാക്കേജുമായി മറ്റ് സംസ്ഥാനങ്ങൾ ; ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും കർണാടകത്തിലും ജനക്ഷേമ പദ്ധതികൾ ഇല്ല

എം അഖിൽUpdated: Tuesday Mar 31, 2020

ന്യൂഡൽഹി
രാജ്യത്ത് മൂന്നാഴ്ച അടച്ചിടല്‍ പ്രഖ്യാപിച്ചപ്പോള്‍,  ‘ആരും വിശന്നിരിക്കേണ്ടിവരില്ല’ എന്ന് ആദ്യം പ്രഖ്യാപിച്ചത് കേരളമാണ്. അടച്ചിടലിലെ മാനുഷിക ആഘാതം കേന്ദ്രമോ മറ്റ്‌ സംസ്ഥാനങ്ങളോ ഗൗരവമായി മനസ്സിലാക്കുമുമ്പേ ആയിരുന്നു കേരളത്തിന്റെ ഇടപെടല്‍. ഡൽഹിയും തെലങ്കാനയും കുടിയേറ്റ തൊഴിലാളികള്‍ക്ക് അഭയമൊരുക്കിയത് കേരളത്തിന്റെ ചുവടുപിടിച്ച്. മറ്റ് സംസ്ഥാനങ്ങളും കേരളമാതൃക പിന്‍പറ്റി. 
 
● തമിഴ്‌നാട്‌ 3280 കോടിയുടെ പാക്കേജാണ്‌ ഒരുക്കിയത്‌. ഓരോ റേഷൻകാർഡിനും 1000 രൂപ. സൗജന്യ അരിയും സാധനങ്ങളും. അസംഘടിത തൊഴിലാളികൾക്ക്‌ 15 കിലോ അരി. അമ്മ ക്യാന്റീനുകൾവഴി ഭക്ഷണം.

● പഞ്ചാബിൽ രജിസ്റ്റർ ചെയ്‌ത എല്ലാ നിർമാണത്തൊഴിലാളികൾക്കും 3000 രൂപയും ദിവസക്കൂലിക്കാർക്ക് റേഷൻകിറ്റുമാണ്‌.

● ഡൽഹിയിൽ രാത്രിപാർപ്പിടങ്ങൾ, സർക്കാർ സ്‌കൂളുകൾ എന്നിവിടങ്ങളിൽ നാല്‌ ലക്ഷം പേർക്ക്‌ അഭയവും സൗജന്യഭക്ഷണവും.

● ഒഡിഷ കോവിഡ്‌  ചികിത്സയ്‌ക്ക്‌ രണ്ട്‌ ആശുപത്രി തുറക്കും.  ഡോക്ടർമാർക്കും മെഡിക്കൽ, പാരാമെഡിക്കൽ ജീവനക്കാർക്കും നാല്‌ മാസത്തെ ശമ്പളം മുൻകൂർ.

● ഉത്തർപ്രദേശിൽ രജിസ്‌ട്രേഷനുള്ള നിർമാണതൊഴിലാളികൾക്ക്‌ 1000 രൂപ. പാവപ്പെട്ടവര്‍ക്ക് ഒരുമാസത്തെ സൗജന്യറേഷൻ. വിധവകൾക്കും ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ഏപ്രിൽ, മെയ്‌ മാസങ്ങളിലെ പെൻഷൻ നൽകും.

● ഗുജറാത്തിൽ റേഷൻകാർഡുള്ള 60 ലക്ഷം കുടുംബങ്ങൾക്ക്‌ 3.5 കിലോ ഗോതമ്പ്‌, 1.5 കിലോ അരി, ഒരോ കിലോ പയറുവർഗം, എണ്ണ, ഉപ്പ്‌, പഞ്ചസാര.

● തെലങ്കാന: കുടിയേറ്റ തൊഴിലാളികൾക്ക്‌ 500 രൂപയും 12 കിലോ അരിയും. അന്നപൂർണ ക്യാന്റീനുകൾവഴി സൗജന്യഭക്ഷണം.

● മഹാരാഷ്ട്രയിൽ രജിസ്‌റ്റർ ചെയ്ത  12 ലക്ഷം തൊഴിലാളികൾക്ക്‌ ബാങ്കിലൂടെ സഹായമെത്തിക്കൽ ആലോചനയിലാണ്‌.

● രാജസ്ഥാൻ:  2,000 കോടിയുടെ പാക്കേജ്‌ പ്രഖ്യാപിച്ചു.78 ലക്ഷം പേർക്ക്‌ രണ്ടുമാസത്തെ സാമൂഹ്യസുരക്ഷാപെൻഷൻ നൽകും. 36  ലക്ഷം കുടുംബങ്ങൾക്ക്‌ 1,000 രൂപ സഹായം.

● ഹരിയാനയിൽ ഏപ്രിലിലെ റേഷൻ സൗജന്യമാണ്‌.  മുഖ്യമന്ത്രി പരിവാർ സമൃദ്ധി യോജനയ്‌ക്ക്‌ കീഴിലുള്ള കുടുംബങ്ങൾക്ക്‌ ആദ്യഗഡുവായി 4,000 രൂപ സഹായം.

● ആന്ധ്രപ്രദേശിൽ വിദ്യാർഥികൾക്ക്‌ റേഷൻ വീട്ടിൽ എത്തിക്കും.  2.5 ലക്ഷം സന്നദ്ധപ്രവർത്തകരുടെ ശൃംഖല രൂപീകരിച്ചു.

● ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും കർണാടകത്തിലും ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചില്ല.

 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top