11 May Saturday

ഉത്സവാഘോഷങ്ങൾക്ക്‌ ആരോഗ്യവകുപ്പിന്റെ അനുമതി തേടണം

വെബ് ഡെസ്‌ക്‌Updated: Thursday Jan 7, 2021


തിരുവനന്തപുരം
സംസ്ഥാനത്ത്‌ ഉത്സവസീസൺ ആരംഭിക്കുന്നതിന്‌ മുന്നോടിയായി ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു‌. പൊതുപരിപാടികളും ഉത്സവാഘോഷങ്ങളും സംഘടിപ്പിക്കുന്നവർ പ്രാദേശിക തലത്തിൽ ആരോഗ്യവകുപ്പിന്റെ‌ അനുമതി വാങ്ങണം.

ഭക്ഷണവിതരണംപാടില്ല. അന്നദാനം കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌‌ നടത്താം. ഉത്സവങ്ങളിൽ പങ്കെടുക്കുന്നവർ അടുത്ത 14 ദിവസം സ്വയം നിരീക്ഷിക്കണം. രോഗലക്ഷണങ്ങളുണ്ടായാൽ ദിശയിൽ–- 1056ൽ–- അറിയിക്കണം. ആഘോഷങ്ങളുടെ പദ്ധതി തയ്യാറാക്കണം. ദിവസങ്ങളോ ആഴ്‌ചകളോ നീളുന്നതാണെങ്കിൽ ആൾക്കൂട്ട നിയന്ത്രണ പദ്ധതി മുൻകൂട്ടി തയ്യാറാക്കണം.
65 വയസ്സിന് മുകളിലുള്ളവർ ആഘോഷങ്ങളിൽ പങ്കെടുക്കരുത്. കലാകാരന്മാരുടെ "ഔട്ട്‌ ഡോർ'പരിപാടികളിൽ 200 കാണികൾക്കുമാത്രമാണ്‌ അനുമതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top