26 April Friday

ബാലാവകാശ കമീഷൻ ചെയർമാൻ നിയമനം : മന്ത്രിയെ കക്ഷി ചേർത്തതിൽ കോടതിക്ക്‌ അതൃപ്‌തി

വെബ് ഡെസ്‌ക്‌Updated: Saturday Nov 21, 2020

കൊച്ചി> ബാലാവകാശ കമീഷൻ ചെയർമാന്റെ നിയമനം ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ മന്ത്രി കെ കെ ശൈലജയെ കക്ഷി ചേർത്തതിൽ ഹൈക്കോടതിക്ക് അതൃപ്തി. മന്ത്രിയെ അനാവശ്യമായി കക്ഷി ചേർത്തതിന് ഹർജിക്കാരനെ വിമർശിച്ച കോടതി ഇത്‌ ഒഴിവാക്കി ഹർജി പുതുക്കാൻ നിർദേശിച്ചു.

   യോഗ്യതയില്ലാത്ത ആളെ നിയമിച്ചെന്നാരോപിച്ച് എൻഎസ്‌യു ദേശീയ സെക്രട്ടറിയും  തിരുവനന്തപുരം സ്വദേശിയുമായ എറിക് സ്റ്റീഫൻ സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. ചെയർമാൻ പദവിയിൽ തുടരുന്നത് വിലക്കണമെന്ന ഉപഹർജിയിൽ കോടതി സർക്കാരിന്റെ നിലപാട് തേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top