27 April Saturday

എൻഐഎ കേസിൽ 4 മാപ്പുസാക്ഷി കൂടി

വെബ് ഡെസ്‌ക്‌Updated: Saturday Jan 9, 2021


നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തിൽ പണം നൽകിയും കള്ളക്കടത്ത്‌ സ്വർണം വാങ്ങിയും പങ്കാളികളായ നാലുപേരെക്കൂടി എൻഐഎ കേസിൽ മാപ്പുസാക്ഷിയാക്കുന്നു. 16–-ാം പ്രതി മുഹമ്മദ്‌ അൻവർ, 26–-ാം പ്രതി മുസ്‌തഫ, 27–-ാം പ്രതി അബ്‌ദുൾ അസീസ്‌, 28–-ാം പ്രതി നന്ദഗോപാൽ എന്നിവരെയാണ്‌ മാപ്പുസാക്ഷികളാക്കുക. ഇതോടെ എൻഐഎ കേസിൽ മാപ്പുസാക്ഷികൾ അഞ്ചാകും. കേസിലെ നാലാംപ്രതിയും ബിജെപി പ്രവർത്തകനുമായ സന്ദീപ്‌ നായരെ കുറ്റപത്രത്തിൽനിന്ന്‌ ഒഴിവാക്കി മാപ്പുസാക്ഷിയാക്കിയിരുന്നു.

കഴിഞ്ഞ ദിവസം കോടതിയിൽ എൻഐഎ 20 പ്രതികൾക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിൽ ഈ നാലുപേർ ഉൾപ്പെട്ടിട്ടില്ല. അബ്‌ദുൾ അൻവറിന്‌ കഴിഞ്ഞ ഒക്‌ടോബറിൽ എൻഐഎ കേസിൽ ജാമ്യം കിട്ടിയിരുന്നു. നാലുപേരിൽനിന്ന്‌  രഹസ്യമൊഴി എൻഐഎ രേഖപ്പെടുത്തി. ഈ നാലുപേരും കസ്‌റ്റംസ്‌ കേസിലും മാപ്പുസാക്ഷിയായേക്കും. രഹസ്യമൊഴി ആവശ്യപ്പെട്ട്‌ കസ്‌റ്റംസ്‌ എൻഐഎ  കോടതിയിൽ അപേക്ഷ നൽകി. പ്രതികളായ പി എസ്‌ സരിത്‌, സെയ്‌തലവി, മുഹമ്മദ്‌ അൻവർ എന്നിവരിൽനിന്ന്‌ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ പകർപ്പും കസ്‌റ്റംസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top