26 April Friday

മത്സ്യത്തൊഴിലാളി കടാശ്വാസം 322 കോടി നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Nov 20, 2022


തിരുവനന്തപുരം
സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ പദ്ധതിയിൽ ഇതുവരെ നൽകിയത്‌ 322 കോടി രൂപയുടെ സഹായം. കടലിലും ഉൾനാടൻ ജലാശയങ്ങളിലും മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മേഖലയിലെ 1,09,343 കുടുംബത്തിനാണ്‌ കടബാധ്യത ഒഴിവായത്‌. 2021 ഡിസംബർവരെ സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ മുമ്പാകെ ശുപാർശ ചെയ്‌ത അപേക്ഷകളിലെല്ലാം തീർപ്പായി.

എൻസിഡിസി വായ്‌പകൾ, ഹഡ്‌കോ ഭവന നിർമാണ വായ്‌പകൾ, നാഷണൽ ബാക്ക്‌വേർഡ്‌ ക്ലാസസ്‌ ഫിനാൻസ്‌ ആൻഡ്‌ ഡെവലപ്‌മെന്റ്‌ കോർപറേഷൻ, നാഷണൽ മൈനോറിട്ടീസ്‌ ഡെവലപ്‌മെന്റ്‌ ആൻഡ്‌ ഫിനാൻസ്‌ കോർപറേഷൻ എന്നിവയുടെ പദ്ധതികളിൽ മത്സ്യഫെഡ്‌ മുഖേന ലഭ്യമാക്കിയ വായ്‌പകൾ, മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘങ്ങളുടെ വായ്‌പകൾ, സഹകരണ, ദേശസാൽകൃത, ഷെഡ്യൂൾഡ്‌ ബാങ്കുകൾ, പൊതുമേഖലാ ധന സ്ഥാപനങ്ങളിൽനിന്നുള്ള വായ്‌പകൾ എന്നിവയ്‌ക്കാണ്‌ കടാശ്വാസം അനുവദിച്ചത്‌.

9891 പേരുടെ 59.13 കോടി രൂപയുടെ ഭവന വായ്‌പയ്‌ക്ക്‌ തീർപ്പായി. എൻസിഡിയുടെ വായ്‌പകളിൽ 46,804 പേർക്ക്‌ 60.38 കോടി രൂപ അനുവദിച്ചു. 2008 ഡിസംബർ 31 വരെയുള്ള വായ്‌പകളാണ്‌ പരിഗണിച്ചത്‌. 2007 ഡിസംബർ 31 വരെ അനുവദിച്ച വായ്‌പകൾക്ക്‌ മുതലിനത്തിൽ 75,000 രൂപവരെയും 2009 ഡിസംബറിൽ ബാക്കിനിൽക്കുന്ന പലിശയുടെ 25 ശതമാനവും അനുവദിച്ചിട്ടുണ്ട്‌. പിഴ പലിശ പൂർണമായും പലിശയുടെ 75 ശതമാനം സ്ഥാപനവും ഒഴിവാക്കും. 2008ൽ വിതരണം ചെയ്‌ത വായ്‌പകളിൽ മുതലിനത്തിലെ ആശ്വാസം ഒരുലക്ഷമാക്കി. കടൽക്ഷോഭമോ മറ്റ്‌ ദുരന്തങ്ങളിലോ നാശനഷ്ടം സംഭവിച്ച മത്സ്യബന്ധന ഉപകരണങ്ങൾക്ക്‌ എടുത്ത വായ്‌പകൾക്കും കടാശ്വാസമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top