26 April Friday

തെലങ്കാന പഠനസംഘം കേരള ബാങ്ക് സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023


തിരുവനന്തപുരം
കേരള ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ തെലങ്കാന മേദക് ജില്ലാ സഹകരണ ബാങ്കിലെ പഠന സംഘം കേരള ബാങ്ക് സന്ദർശിച്ചു. മേദക് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ദേവേന്ദ്ര റെഡ്ഡി, ഡയറക്ടർ ബോർഡ് അംഗങ്ങൾ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എം ശ്രീനിവാസ്  ഉന്നത ഉദ്യോഗസ്ഥർ എന്നിവർ അടങ്ങുന്ന 30- അംഗ സംഘമാണ് ബാങ്ക് സന്ദർശിച്ചത്.

കേരള ബാങ്ക് പ്രസിഡന്റ്  ഗോപി കോട്ടമുറിക്കൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി എസ് രാജൻ, ചീഫ് ജനറൽ മാനേജർ കെ സി സഹദേവൻ, ചീഫ് ഫിനാഷ്യൽ ഓഫീസർ എൻ ശിവശങ്കരൻ , പ്ലാനിങ് ആൻഡ്  ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ്  ഡെപ്യൂട്ടി ജനറൽ മാനേജർ വി രവീന്ദ്രൻ എന്നിവരുമായി ചർച്ച നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top