26 April Friday

കേരള ബാങ്ക്‌ ഏകീകൃത ഡിജിറ്റൽ ബാങ്കിങ്‌ സംവിധാനത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

കൊച്ചി> കേരള ബാങ്കിന്റെ ഐടി ഇന്റഗ്രേഷൻ പ്രോജക്‌റ്റ്‌ മാനേജ്മെന്റ് യൂണിറ്റ് (പിഎംയു) കാക്കനാട് പ്രവർത്തനം ആരംഭിച്ചു. പുതിയ ഏകീകൃത ഡിജിറ്റൽ ബാങ്കിങ്‌ സംവിധാനത്തിലേക്ക്‌ മാറുന്നതിന്റെ ഭാഗമായാണ്‌ പിഎംയു നിലവിൽവന്നത്‌.

സഹകരണ സെക്രട്ടറി  മിനി ആന്റണി  ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് പ്രസിഡന്റ്  ഗോപി കോട്ടമുറിക്കൽ അധ്യക്ഷനായി. ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി എസ് രാജൻ,  ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ വി രവീന്ദ്രൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ എസ്‌ ഹരിശങ്കർ, എം സത്യപാലൻ, ചീഫ് ജനറൽ മാനേജർ കെ സി സഹദേവൻ, ഐടി ജനറൽ മാനേജർ എ ആർ രാജേഷ്, റീജണൽ ജനറൽ മാനേജർ ജോളി ജോൺ, കോർപറേറ്റ് ബിസിനസ്‌  ഓഫീസ് ജനറൽ മാനേജർ ഡോ. എൻ അനിൽകുമാർ എന്നിവർ സംസാരിച്ചു.

പ്രമുഖ ഐടി സേവന ദാതാക്കളായ വിപ്രോയുടെ വിദഗ്ധരും കേരള ബാങ്ക് ഉദ്യോഗസ്ഥരുമാണ്‌ പ്രോജക്‌റ്റ്‌ മാനേജ്മെന്റ് യൂണിറ്റിന് നേതൃത്വം നൽകുന്നത്. പ്രശസ്‌ത സോഫ്‌റ്റ്‌വെയർ സ്ഥാപനമായ ഇൻഫോസിസിന്റെ ‘ഫിനക്കിൾ’ എന്ന ബാങ്കിങ് സോഫ്റ്റ്‌വെയറാണ് കോർ ബാങ്കിങ്ങിനായി കേരള ബാങ്കിന് ലഭ്യമാകുന്നത്. ഫിനക്കിളിന്റെ   ആധുനിക രൂപം ഉപയോഗിക്കുന്ന രാജ്യത്തെ സഹകരണ മേഖലയിലെ ആദ്യ ബാങ്കാണ്‌ കേരള ബാങ്ക്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top