26 April Friday

തരംതാഴ്ത്തൽ നടപടി മരവിപ്പിക്കും ; കാർഷിക സർവകലാശാലാ സമരം ഒത്തുതീർന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022



തൃശൂർ
കേരള കാർഷിക സർവകലാശാലാ അധികാരികളുടെ അന്യായ നടപടികൾക്കെതിരെ ജനാധിപത്യ സംരക്ഷണ സമിതി 50 ദിവസത്തിലേറെയായി സംഘടിപ്പിച്ച പ്രക്ഷോഭം ഒത്തുതീർപ്പായി. കാർഷിക സർവകലാശാല പ്രോ ചാൻസലറും കൃഷിമന്ത്രിയുമായ പി പ്രസാദ്‌, റവന്യു മന്ത്രി കെ രാജൻ എന്നിവർ കെഎയു ജനാധിപത്യ സംരക്ഷണ സമിതിയുമായി നടത്തിയ ചർച്ചയിലാണ്‌ സമരം ഒത്തുതീർപ്പായത്‌. 

കൃഷി മന്ത്രിയുടെ ഓഫീസിൽ നടത്തിയ ചർച്ചയിൽ സംരക്ഷണ സമിതി ഉന്നയിച്ച വിഷയങ്ങൾ അംഗീകരിച്ചു. കാർഷിക സർവകലാശാല ഭരണസമിതി അടിയന്തരയോഗം ചേർന്ന് അവ നടപ്പാക്കും. ജീവനക്കാരുടെ സംഘടനാ ജനറൽ സെക്രട്ടറിക്കെതിരെ മുൻ വൈസ്ചാൻസലർ എടുത്ത തരം താഴ്ത്തൽ നടപടി മരവിപ്പിച്ച്‌  ഉടൻ ഉത്തരവിറക്കും. അധ്യാപകരുടെ അന്യായമായ സ്ഥലം മാറ്റം പുനഃപരിശോധിക്കും. സ്ഥലംമാറ്റം നിയമാനുസൃതമാക്കും. തൊഴിലാളികളുടെ നിയമനം ഹൈക്കോടതി വിധിക്ക് അനുസരിച്ച് നടപ്പാക്കും. സുപ്രീം കോടതിയിലെ കേസ് പിൻവലിക്കും.  സമരത്തിന്റെ ഭാഗമായി ജീവനക്കാർക്കും അധ്യാപകർക്കും തൊഴിലാളികൾക്കും എതിരെയുള്ള  എല്ലാ അച്ചടക്ക നടപടികളും പിൻവലിക്കും. കാർഷിക സർവകലാശാലയെ സംരക്ഷിക്കാനും ജനാധിപത്യം പുനഃസ്ഥാപിക്കാനും നടത്തിയ ഐതിഹാസിക സമരത്തിൽ പങ്കെടുത്ത ജീവനക്കാർ, അധ്യാപകർ, തൊഴിലാളികൾ, വിവിധ അധ്യാപക, തൊഴിലാളി സംഘടനകൾ, സമരസഹായ സമിതി എന്നിവർക്ക്‌ സംരക്ഷണ സമിതി ചെയർമാൻ ഡോ. പി കെ സുരേഷ്‌കുമാർ, കൺവീനർ സി വി ഡെന്നി എന്നിവർ നന്ദി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top